Kerala News

വൈദ്യുതി ബോർഡിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി എന്ന് റിപ്പോർട്ടുകൾ

Keralanewz.com

വൈദ്യുതി ബോർഡിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി എന്ന് റിപ്പോർട്ടുകൾ. ഈ രീതിയിലാണ് മുന്നോട്ടുപോകുകയാണെങ്കിൽ അടുത്ത മൂന്നു വർഷത്തിനുള്ളിൽ തീർത്തും നഷ്ടത്തിലായിരിക്കും. ധനവകുപ്പ് പണം നൽകിയില്ലെങ്കിൽ അടുത്തമാസം പെൻഷൻ മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചു. 

 പെൻഷൻ മുടങ്ങുന്ന അവസ്ഥയാണ്. ഓഗസ്റ്റ് 2ന് പെൻഷൻ വിതരണത്തിന് 127 കോടി രൂപ വേണം. എന്നാൽ ഈ വിവരം നിരവധി തവണ ധനവകുപ്പിനെ അറിയിച്ചെങ്കിലും വകുപ്പ് ഇക്കാര്യം കാര്യമായി എടുത്തിട്ടില്ലെന്നാണ് കെഎസ്ഇബി ധനകാര്യ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.ഇത് ചൂണ്ടിക്കാട്ടി കെഎസ്ഇബി ധനകാര്യവിഭാഗം വൈദ്യുതി മന്ത്രിക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്. 

സർ‌ക്കാർ ഏറ്റെടുത്ത ജലഅതോറിറ്റി വൈദ്യുതി ചാർജ് കുടിശിക വിഹിതവും ബജറ്റ് വിഹിതവും ഉൾപ്പെടെ 508.67 കോടി രൂപ ധനവകുപ്പ് നൽകണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ജല അതോറിറ്റിയുടെ കുടിശികയും സർക്കാർ ഏറ്റെടുത്തിരുന്നു. ഇത് ഗഡുക്കളായി സർക്കാർ കെഎസ്ഇബിക്കു കൈമാറുമെന്നായിരുന്നു ധാരണ. എന്നാൽ ഇത്  പാലിക്കാൻ കഴിയാതെ വന്നതാണ് കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കിയത്.

Facebook Comments Box