Sun. Apr 28th, 2024

ചത്ത പോത്തിനെ ഇറച്ചിയാക്കാൻ ശ്രമം; ഫാം അടച്ച് പൂട്ടാൻ നോട്ടിസ് നൽകി പഞ്ചായത്ത്

By admin Jul 13, 2022 #news
Keralanewz.com

മലപ്പുറം തിരൂർ തൃപ്രങ്ങോട് ചത്ത പോത്തിനെ ഇറച്ചിയാക്കാൻ ശ്രമിച്ച ഫാം അടച്ച് പൂട്ടാൻ പഞ്ചായത്ത് നോട്ടീസ് നൽകി. അനധികൃതമായി പ്രവർത്തിക്കുന്ന ആലത്തിയൂർ യലൂന ഫാം ആണ് അടച്ച് പൂട്ടാൻ പഞ്ചായത്ത് നോട്ടീസ് നൽകിയത്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പഞ്ചായത്ത് പരിധിയിൽ അനധീകൃതമായി പ്രവർത്തിക്കുന്ന ഫാമുകൾ കണ്ടെത്തി നടപടി സ്വീകരിക്കാനും പഞ്ചായത്ത് തീരുമാനിച്ചു. ( malappuram buffallo farm gets notice )

ബലിപെരുന്നാൾ വിപണി ലക്ഷ്യമിട്ട് ഹരിയാനയിൽ നിന്ന് അനധികൃതമായി കൊണ്ടുവരികയും ചത്തവയെ ഇറച്ചിയാക്കി വിൽക്കാൻ ശ്രമിക്കുകയും ചെയ്ത യലൂന ഫാം ആണ് പഞ്ചായത്ത് അടച്ച് പൂട്ടാൻ ഉത്തരവിറക്കി നോട്ടീസ് നൽകിയത്.ഇവരിൽ നിന്ന് പിഴ തുകയായി ഇരുപതിനായിരം രൂപയും പഞ്ചായത്ത് ഈടാക്കും.26 പോത്തുകളിൽ മൂന്ന് എണ്ണമാണ് ആദ്യം ചത്തത് ഇത് ലോറിയിൽ വെച്ച് ഇറച്ചിയാക്കാൻ ശ്രമിച്ചപ്പോഴാണ് ആദ്യം നാട്ടുകാർ തടഞ്ഞത് പിന്നിടും നിരവധി പോത്തുകൾ ചത്തു.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കന്നുകാലികളെ കേരളത്തിലേക്ക് എത്തിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ഒന്നും പാലിക്കാതെയാണ് ഇവയെ കച്ചവടത്തിനായി ജില്ലയിലേക്ക് എത്തിച്ചത്.സമാനമായ രീതിയിൽ അനധീകൃതമായി പ്രവർത്തിക്കുന്ന ഫാമുകൾക്ക് എതിരെയും നടപടി സ്വീകരിക്കും.

നിലവിൽ ഫാമുകളിൽ ഉള്ള പല കന്നു കാലികളുടെയും ആരോഗ്യനില മോശമാണ്.ഭക്ഷണം ലഭിക്കാതെ കുത്തിനിറച്ചത് കൊണ്ട് വന്നത് മൂലമാണ് കന്നുകാലികൾ ചാകാൻ കാരണമെന്നാണ് കണ്ടെത്തൽ. ഇനിയുള്ള ദിവസങ്ങളിൽ ഏതെങ്കിലും കന്നുകാലി ചത്താൽ പോസ്റ്റ്മാട്ടം നടത്തുമെന്ന് മൃഗഡോക്ടർ അറിയിച്ചു.

Facebook Comments Box

By admin

Related Post