ജന ഹൃദയങ്ങളില്‍ പുതുമയുടെ സന്ദേശം പെയ്തിറങ്ങി ‘പകുതി’
ജന ഹൃദയങ്ങളില്‍ പുതുമയുടെ സന്ദേശം പെയ്തിറങ്ങി ‘പകുതി’ ഹ്രസ്വ ചിത്രം… വൈറല്‍ ആകുന്നു… കോഫീ ടൈംസ്സ് സ്റ്റോറിസിന്റെ ബാനറില്‍ ദിവ്യ സാജു കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചു നവാഗത സംവിധായകന്‍ സിനോ ആന്റണി സംവിധാനം ചെയ്ത
ഹ്രസ്വ ചിത്രം പകുതി(A Portion of Love) കേരള ചീഫ് വിപ്പ് Dr. N Jayaraj പ്രശസ്ത സിനിമ തിരക്കഥാകൃത്ത് ശ്രീ വിപിന്‍ ചന്ദ്രൻ ചേർന്നു റിലീസ് ചെയ്തിരിക്കുന്നു. പുതുമ ഉള്ള വലിയൊരു ഒരു സന്ദേശം കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷക മനസുകളില്‍ ആഴമേറിയ ചിന്തകള്‍ക്കും ചര്‍ച്ചയ്ക്കും വഴി തുറന്നു കൊടുത്തിരിക്കുകയാണ് ഒരു കൂട്ടം കലാ സുഹൃത്തുക്കൾ… സ്നേഹത്തിന്റെ പകുതി നാം മറ്റുള്ള ആളുകള്‍ക്ക് കൂടി പങ്കു വയ്ക്കണം എന്നുള്ള വലിയ ഒരു കാഴ്ചപാട് ഈ കൊച്ചു ചിത്രത്തിലൂടെ വരച്ചു ചേര്‍ക്കുക ഇവർ. മികച്ച തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രം വരും ദിവസങ്ങളില്‍ കൂടുതല്‍ ചർച്ചകളില്‍ വഴിയൊരുക്കും എന്ന് നിസംശയം പറയാം.. ഈ ഒരു വലിയ ആശയം കൊച്ചു ചിത്രമായി മാറിയപ്പോള്‍ ഇതിൽ മികച്ച അഭിനയം കാഴ്ച വച്ചിരിക്കുകയാണ്
ഇതിലെ ഓരോ കഥാ പാത്രങ്ങളും, സിനിമാ സീരിയൽ താരങ്ങളായ സുമി ശ്രീകുമാര്‍,നൂബിന്‍ ജോണി, മാസ്റ്റർ ജോനാ വി സുമേഷ്, ആൻഡ്രു വി സുമേഷ്,സുദര്‍ശന്‍ പാലാ, ജെറിന്‍ ജോൺ രാജു തുടങ്ങിയവര്‍ ആണ് ഇതിലെ അഭിനേതാക്കള്‍..അരുണ്‍ കുമാര്‍ ക്യാമറയും ബിനു സി ബെന്നി ഹേലി ക്യാമറയും കൈകാര്യം ചെയ്ത ചിത്രത്തിൽ പശ്ചാത്തല സംഗീതം ഒരുക്കിയത് ആദര്‍ശ് ബി, സൗണ്ട് എസ് എഫ് എക്സ് സതീഷ് ബാബു, പൊസ്റ്റ്ര്‍ design കമല്‍,മേക്കപ്പ് റോസ് ജോസഫ്,സ്റ്റിൽസ് ജോയൽ, പോസ്റ്റർ ഡിസൈൻ കമൽ ദേവ് സ്റ്റുഡിയോ അമല,ട്രാൻസ്‌പോർറ്റേഷൻ അഖിൽ സുരേഷ് ചിത്ര രചന തീർത്ഥ സാജു ഫോളി സൗണ്ട് സുരേഷ്,എഡിറ്റിങ് ഏ. പി എന്നിവർ ആണ്
നിറഞ്ഞ കൈയ്യടി നേടി യിരിക്കുകയാണ് ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഏവരും.. അതുപോലെ ഈ ചിത്രം ഏവരും ഏറ്റെടുത്തതിന്റെ ആഹ്ലാദ നിമിഷത്തിലാണ് സംവിധായകനും തിരക്കഥാകൃത്തും ഒപ്പം കൂടെ നിന്ന സഹ സംവിധായകരായ ശ്രീമതി അഞ്ചു സുമേഷും, മെവിന്‍ അരുവികുഴിയും.. ഇവർ നാലു പേരുടേയും പരിശ്രമം ഈ ചെറിയ ചിത്രത്തിന് തുടര്‍ന്നും പ്രേക്ഷക മനസിൽ ആഴങ്ങളിലേക്ക് അലയടിക്കുന്ന തരത്തിൽ മികച്ച പ്രതികരണം നേടി മുന്നേറാന്‍ കഴിയും എന്നുറപ്പാണ്…