FilmsPravasi news

നടിയെ ആക്രമിച്ച കേസ്: വിസ്താരത്തിന് ഹാജരാവാതിരുന്ന കുഞ്ചാക്കോ ബോബനെതിരെ വാറണ്ട്

Keralanewz.com

നടന്‍ കുഞ്ചാക്കോ ബോബനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇന്നലെ വിസ്താരത്തിന് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടും എത്താതിരുന്നതിനെത്തുടര്‍ന്നാണ് പ്രത്യേക കോടതിയുടെ നടപടി.

മാര്‍ച്ച്‌ നാലാം തിയതി കുഞ്ചാക്കോ ബോബന്‍ ഹാജരാകേണ്ടി വരും. ഷൂട്ടിങ് തിരക്കുകളുമായി ബന്ധപ്പെട്ടാണ് എത്താന്‍ കഴിയാതിരുന്നത് ബന്ധപ്പെട്ടവരെ കുഞ്ചാക്കോ ബോബന്‍ അറിയിച്ചതായാണ് വിവരം. നടിയും ഗായികയുമായ റിമി ടോമി, നടന്‍ മുകേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോബിന്‍ എന്നിവരെയും അന്ന് വിസ്തരിക്കും.

Facebook Comments Box