ഫ്രാൻസിസ് ജോർജിനെ കൂടെ നിർത്തി സി.എഫ്. തോമസിന്റെ ചെയർമാൻ മോഹം അസ്ഥാനത്താക്കി പി.ജെ. ജോസഫിന്റെ സർജിക്കൽ സ്ട്രൈക്ക്.

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ പി.ജെ. ജോസഫ് കഴിഞ്ഞ ഒരു മാസമായി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾ കേട്ടുകേൾവി പോലുമില്ലാത്തതാണ്. ചടുലമായ നീക്കങ്ങളിലൂടെ പി.ജെ. രണ്ടു മുന്നണികൾക്കും സ്വീകാര്യനാവുകയും ചെയ്തു. ആദ്യ പ്രഹരം നേരിട്ടത് യൂഡിഎഫിനായിരുന്നു. തനിക്കു കിട്ടേണ്ട വില നൽകിയില്ല എന്ന കാരണത്താൽ അനൂപിനെ കേരളം രാഷ്ട്രീയത്തിൽ നിന്നും തുടച്ചു കളയും എന്നാ വാശിയോടെ ജേക്കബ് ഗ്രൂപ്പിനെ പിളർത്തി അനൂപിന്റെ എതിരാളിയായിരുന്നു ജോണി നെല്ലൂരിനെ തന്റെ ഒപ്പം നിർത്തിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ശക്തി വിളിച്ചോതുന്നു.

വരും ദിവസങ്ങളിൽ കേന്ദ്ര ഇലക്ഷന് കമ്മീഷനിൽ നിന്നും ഔദ്യോഗിക പാർട്ടിയെ സംബന്ധിച്ച വിധിന്യായത്തിൽ തിരിച്ചടി കിട്ടിയേക്കുമെന്നും വിധി ജോസ് കെ മാണിക് അനുകൂലമായി പൊതു ജനം വിലയിരുത്തിയേക്കും എന്ന് മനസ്സിലാക്കിയാണ് പി.ജെ. നാടകിയ നീക്കണങ്ങൾക്കു തിരി കൊളുത്തിയത്. യുഡിഎഫ് ന്റെ ദൗർബല്യം മനസ്സിലാക്കിയാണ് യൂഡിഎഫിലെ കക്ഷിയായ കേരള കോൺഗ്രസ് ജേക്കബിൽ അന്തച്ചിദ്രമുണ്ടാക്കിയതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കോൺഗ്രസിന്റെയും ലീഗിന്റെയും മൗനം പി.ജെ. എന്നാ കൗശലക്കാരനായ രാഷ്ട്രീയക്കാരന്റെ വിജയം ഒന്ന് മാത്രമാണ്. ഈ നീക്കങ്ങളിലൂടെ വരും ദിനങ്ങളിൽ സീറ്റ് ചർച്ചകളിൽ ശക്തമായ വാദം നിരത്താൻ അദ്ദേഹത്തിന് കഴിയും അതോടൊപ്പം പി.ജെ. ജോസഫിനെ യുഡിഎഫ് തള്ളിയാൽ എൽഡിഎഫിനോട് വിലപേശാനുള്ള കരുത്താർജിക്കുകയും ചെയ്യും.

അടുത്ത നീക്കം ഫ്രാൻസിസ് ജോർജിനെ തന്റെ ഒപ്പം കൊണ്ടുവരികയെന്നതാണ്. ഇത് വഴി അദ്ദേഹം ലക്ഷ്യമിടുന്നത് രണ്ടു കാര്യങ്ങളാണ് 1 . പുതിയ പാർട്ടിയിൽ ചെയർമാൻ സ്ഥാനത്തിനായി പിന്തുണ കൂട്ടുക 2 . മോൻസ് ജോസഫിനെ എതിർക്കുന്ന വിഭാഗത്തിന് ശക്തി പകരുക. ചെയർമാൻ സ്ഥാനം നൽകാം എന്ന് പറഞ്ഞാണ് പി.ജെ. ജോസഫ് സി.എഫ്. തോമസിനെ ഒപ്പം കൂട്ടിയത്. എന്നാൽ ജേക്കബ് ഗ്രൂപ്പും ഫ്രാൻസിസ് ജോർജും ഒരുമിക്കുന്ന വിഭാഗത്തിൽ പൊതു സമ്മതനായ താനാകണം ചെയർമാൻ എന്ന നിലപാടിലേക്ക് ജോസഫിന് എളുപ്പം നടന്നടുക്കാം.

ആദ്യ കാലങ്ങളിൽ സി.എഫ്. തോമസ് പറഞ്ഞിരുന്നത് താൻ ഔദ്യോഗിക കേരള കോൺഗ്രസിനൊപ്പമായിരിയ്ക്കും എന്നതായിരുന്നു. ഒരു പരിധി വരെ ഇത് പി.ജെ ജോസഫിനെ അലട്ടുന്നുമുണ്ട്. ഇലക്ഷന് കമ്മീഷന്റെ വിധിയിൽ ജോസ് കെ മാണി നയ്യിക്കുന്ന വിഭാഗം ഔദോഗിക
കമായി തെരഞ്ഞെടുത്താൽ സി.എഫ്. തോമസ് ജോസിനൊപ്പം പോകുമോ എന്നത് അദ്ദേഹത്തെ അലട്ടുന്നുമുണ്ട്.

അതോടൊപ്പം പി.ജെ. ജോസ് കെ. മാണിക്കെതിരെ നടത്തിയ വ്യകതിഹത്യക്കെതിരെ സി.എഫ്. തോമസ് പരസ്യമായി അദ്ദേഹത്തെ നീരസം അറിയിച്ചതും അവർ തമ്മിലുള്ള ബന്ധത്തെ അലട്ടിയിട്ടുമുണ്ട്. പി.ജെ ജോസഫിനെ അനുകൂലിക്കുന്ന കൂട്ടായ്മകളിൽ സി.എഫ്. തോമസ് ഫ്രാൻസിസ് ജോർജിനായി ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്കു പിന്മാറണം എന്ന ആവശ്യമുയർന്നതായാണ് പറയപ്പെടുന്നത്. ജോണി നെല്ലുരിന്റെയും ഫ്രാൻസിസ് ജോർജിന്റെയും വരവോടെ സി.എഫ്. തോമസിനൊപ്പം നിൽക്കുന്ന തോമസ് ഉണ്ണിയാടൻ വിക്ടർ ടി തോമസ് തുടങ്ങിയവരുടെ നില പരിതാപകരമായേക്കും എന്നാണ് പറയപ്പെടുന്നത്.

പഴയ ജോസഫ് ഗ്രൂപ്പ് നേതാക്കളും മാണിഗ്രൂപ്പ് വിട്ടു വന്ന നേതാക്കളുമായി അത്ര സ്വരചേർച്ച ഇല്ലെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ ചേരിയുടെ നേതൃത്വത്തിലേക്കു ഫ്രാൻസിസ് ജോർജിന്റെ കടന്നു വരവോടെ മോൻസ് ജോസഫ് മാറിയേക്കും എന്ന് പറയപ്പെടുന്നു. മോൻസ് ജോസഫിന് ജോയ് എബ്രഹാം സി.എഫ്. തോമസ് എന്നിവരുമായി വളരെ അടുത്ത രാഷ്ട്രീയ ബന്ധമുണ്ടെന്നാണ് ജോസഫ് വിഭാഗം കരുതുന്നത്. അതിനാൽ തന്നെ ജോസഫിന് ശേഷം അദ്ദഹത്തിന്റെ മകന്റെ രാഷ്ട്രീയ പ്രവേശനം ആഗ്രഹിക്കുന്ന ജോസഫ് വിഭാഗത്തിന് ഫ്രാൻസിസ് ജോർജിന്റെയും ജോണി നെല്ലുരിന്റെയും കടന്നു വരവ് പുതിയ ഉണർവ് നൽകിയേക്കും.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •