Fri. Apr 26th, 2024

നായർ സർവീസ് സൊസൈറ്റി മുൻ പ്രസിഡന്‍റ് അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ (89) അന്തരിച്ചു

By admin Jul 19, 2022 #news
Keralanewz.com

നായർ സർവീസ് സൊസൈറ്റി മുൻ പ്രസിഡന്‍റ് അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ (89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ചെങ്ങന്നൂർ കല്ലിശേരി ഡോ. കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പുലർച്ചെ അഞ്ചോടെയായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയിൽ നടക്കും.

മുൻ ജില്ലാ ജഡ്ജി ആയിരുന്ന നരേന്ദ്രനാഥൻ നായർ 2012ൽ മുതൽ നാല് തവണ എൻഎസ്എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു മാസം മുമ്പാണ് അദ്ദേഹം എൻഎസ്എസ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത്. എൻഎസ്എസ് പത്തനംതിട്ട യൂണിയൻ പ്രസിഡന്‍റ്, എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു.

ഭാര്യ: കെ.രമാഭായി. മക്കൾ: നിര്‍മല, മായ. മരുമക്കൾ: ശിവശങ്കരൻ നായർ (തിരുവല്ല)‍, ജസ്റ്റീസ് കെ.ഹരിപാൽ (കേരള ഹൈക്കോടതി). സഹോദരങ്ങൾ: ഡോ. പി.എന്‍.രാജു (ചെന്നൈ), പി.എൻ.രവീന്ദ്രനാഥ് (റിട്ട.എഇഒ), എൻ.ശാരദാമ്മ.

Facebook Comments Box

By admin

Related Post