Kerala News

അര്‍ധരാത്രി ബിഎംഡബ്ല്യു കാറുമായി മത്സരയോട്ടം നടത്തിയ ഥാര്‍ ടാക്‌സികാറിലിടിച്ച്‌ യാത്രക്കാരന്‍ മരിച്ചു; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

Keralanewz.com

തൃശൂര്‍: തൃശൂരില്‍ ആഢംബര വാഹനങ്ങളുടെ മത്സരപ്പാച്ചിലിനിടെയുണ്ടായ അപകടത്തില്‍ ടാക്‌സിയാത്രികന് ദാരുണാന്ത്യം.

മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍. പോട്ടൂരില്‍ വച്ച്‌ മഹിന്ദ്ര ഥാറും ബിഎംഡബ്ല്യൂ കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഥാര്‍ ടാക്‌സിയിലേക്ക് ഇടിച്ച്‌ കയറിയായിരുന്നു അപകടം.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. ടാക്‌സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നില ഗുരുതരമാണ്. ഇവര്‍ ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം തിരികെ വരുമ്ബോഴാണ് അപകടമുണ്ടായത്.

പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഥാറില്‍ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കാറിലുണ്ടായിരുന്ന ഷെറിന്‍ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

ഇയാള്‍ക്ക് ഒപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു. ബിഎംഡബ്ല്യൂ കാര്‍ നിര്‍ത്താതെ പോയി. മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികളായ നാട്ടുകാരുടെ ആരോപണം

Facebook Comments Box