Kerala News

റാന്നിയുടെ ആരോഗ്യകേന്ദ്രങ്ങൾ ഉന്നത നിലവാരത്തിൽ ആക്കാൻ പദ്ധതികൾ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ : റാന്നിയിലെ വിവിധ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതി നടപ്പാക്കണമെന്ന് എം.എൽ.എ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനോ അഭ്യർത്ഥിച്ചതിനേ തുടർന്നാണ് നടപടി

Keralanewz.com

റാന്നി ; റാന്നിയുടെ ആരോഗ്യകേന്ദ്രങ്ങൾ ഉന്നത നിലവാരത്തിൽ ആക്കാൻ പദ്ധതികൾ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. റാന്നിയിലെ വിവിധ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതി നടപ്പാക്കണമെന്ന് എംഎൽഎ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനോ അഭ്യർത്ഥിച്ചതിനേ തുടർന്നാണ് നടപടി. നിലയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ട്രോമാകെയർ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഭാഗമായി മൂന്നു കോടി രൂപ അനുവദിച്ചു

റാന്നി പഴവങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പുതിയ കെട്ടിടത്തിന്റെ  നിർമ്മാണത്തിനായി 1.43 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരമായി.എല്ലാവിധ സൗകര്യങ്ങളും കൂടി നിർമ്മിക്കുന്ന റാന്നി അങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നിർമ്മാണ പ്രവൃത്തികൾക്ക് 80 ലക്ഷം രൂപ അധികമായി അനുവദിച്ചിട്ടുണ്ട്

Facebook Comments Box