രാസവളങ്ങളുടെ അമിത വില വർദ്ധനവ് തടയുവാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം : ചെറുകിട കർഷക ഫെഡറേഷൻ
കോട്ടയം: കേന്ദ്ര സർക്കാരിന്റെ വികലമായ കാർഷിക നയങ്ങൾ മൂലം രാസവളങ്ങൾക്കുണ്ടായ അമിത വില വർദ്ധനവ് മൂലം ചെറുകിട- നാമമാത്ര കർഷകർ വൻ പ്രതിസന്ധിയിലാണെന്നും ഇത് തടയുവാൻ കേന്ദ്ര സർക്കാർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് കേന്ദ്ര സർക്കാരിനോട് ആവശ്യപെട്ടു. രണ്ടായിരത്തി ഇരുപത്തൊന്നിലെ കേന്ദ്ര ബഡ്ജറ്റിൽ രാസവളം സബ്സിഡിക്കായി 1,40, 122 കോടി രൂപയാണ് വകയിരുത്തിയതെങ്കിൽ ഇത്തവണ 25 ശതമാനം കുറച്ച് 1,05, 222 രൂപയാക്കി കുറച്ചു.
ഇത് മൂലം രാസവ ളങ്ങളുടെ വില വർദ്ധിച്ചു. കഴിഞ്ഞ സീസണിൽ ചാക്കിന് 990 രൂപ വില യുണ്ടായിരുന്ന ഫാക്ടം ഫോസിന് ഇപ്പോൾ 1490 രൂപയാണ്.കർഷകർക്ക് ഏറ്റവും അധികം ആവശ്യമുള്ള വളങ്ങളായ യൂറിയ, പൊട്ടാഷ് , ഫാക്ടം ഫോസ് എന്നിവയുടെ സബ്സിഡി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി പുന:പരിശോധിക്കണമെന്നും ചെറുകിട റബർ കർഷക ഫെഡറേഷൻ ആവശ്യപെട്ടു. യോഗം ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ ഉത്ഘാടനം ചെയ്തു. ഔസേപ്പച്ഛൻ ഓടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. അനിൽ കാട്ടാത്തു വാലയിൽ , താഹ പുതുശേരി, വി.സുലൈമാൻ , പി.എം മാത്യു, മേരി ചാക്കോ , രാഘുൽ വി. നായർ , പാപ്പച്ചൻ വാഴയിൽ, സന്ദീപ് മങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു