Kerala News

കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ ഇന്ന് നിരത്തിലിറങ്ങും

Keralanewz.com

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് ഇന്നു മുതല്‍ ഓട്ടം തുടങ്ങും. സിറ്റി സര്‍ക്യൂലറര്‍ സര്‍വീസിനായി സ്വിഫ്റ്റിന് കീഴില്‍ ബസ് സര്‍വീസ് നടത്തുന്നതിനെതിരെ തൊഴിലാളി യൂണിയനുകള്‍ രംഗത്തുണ്ട്.ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് സര്‍വീസ് തടയുമെന്ന് സിഐടിയു അറിയിച്ചിട്ടുണ്ട്. ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്‌കരണം കൊണ്ട് വരരുതെന്നാണ് യൂണിയനകളുടെ പ്രതികരണം.


ഇന്നലെ തിരുവനന്തപുരത്ത് സര്‍വീസ് തുടങ്ങുന്നതിന് മുന്‍പായി പരീക്ഷണ ഓട്ടം നടത്തിയിരുന്നു.തിരുവനന്തപുരത്ത് 14 ബസുകളാണ് ഇന്നലെ യാത്രക്കാരുമായി സര്‍വീസ് നടത്തിയത്.തിരുവനന്തപുരം വിമാനത്താവളത്തേയും ബസ് സ്റ്റാന്റിനേയും റെയില്‍വേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എയര്‍ റെയില്‍ സര്‍ക്കുലര്‍ സര്‍വീസിനും ഇന്ന് തുടക്കമാകും.

സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ ഭാഗമായി 23 ബസുകളാണ് ആദ്യഘട്ടത്തില്‍ സര്‍വ്വീസ് നടത്തുക.50 ബസുകളാണ് ഓര്‍ഡര്‍ ചെയ്തതെങ്കിലും ആദ്യ ഘട്ടത്തില്‍
25 ബസുകളാണ് എത്തിയത്. ഓഗസ്റ്റ് പകുതിയോടെ ബാക്കി ബസുകള്‍ എത്തും.കൂടുതല്‍ ബസുകളെത്തുന്നതോടെ ജന്റം ബസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം.


നിലവില്‍ സിറ്റി സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് കിലോമീറ്റിന് 37 രൂപയാണ് ചെലവെങ്കില്‍ ഇലക്ട്രിക് ബസുകളെത്തുന്നതോടെ അത് പകുതിയായി കുറയും. ഇലക്ട്രിക് ബസുകള്‍ ചാര്‍ജ് ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.വിമാനത്താവളത്തിലെ ഡൊമസ്റ്റിക്, ഇന്റര്‍നാഷണല്‍ ടെര്‍മിനലുകളും തമ്പാനൂര്‍ ബസ് സ്റ്റേഷനും സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് എയര്‍റെയില്‍ സര്‍ക്കുലര്‍ സര്‍വീസ്

Facebook Comments Box