Mon. Apr 29th, 2024

ചാരായ വില്‍പന അന്വേഷിക്കാനെത്തിയ എക്‌സൈസുകാരെ ആക്രമിച്ച കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍

By admin Aug 2, 2022 #news
Keralanewz.com

ചെറുതോണി: ചാരായ വില്‍പന അന്വേഷിക്കാനെത്തിയ എക്‌സൈസ് ജീവനക്കാരെ ആക്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍.

പ്ലാക്കല്‍ റെജി (46), പ്ലാക്കല്‍ ബിജു (49), പുളിക്കല്‍ ഷിജോ (30), വലിയമറ്റം രാജേഷ്(41), പാറയ്ക്കല്‍ സജി(40), പാടത്തറയില്‍ രാജീവ്(34), തട്ടുംപാറയില്‍ ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്ന എബിന്‍ മാത്യു (29) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മേലെച്ചിന്നാര്‍ സ്വദേശിയും അബ്കാരി കേസിലെ മുന്‍ പ്രതിയുമായ പ്ലാക്കല്‍ ബിജു ചാരായ വില്‍പന നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്കമണി എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്.

എന്നാല്‍ പരിശോധനാ സംഘത്തിന്റെ വാഹനം ബിജുവും സംഘവും വഴിയില്‍ തടഞ്ഞ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. തങ്കമണി എക്‌സെസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അജിത് കുമാര്‍, ജെയ്സണ്‍, ബിജു, ആല്‍ബിന്‍, അഗസ്റ്റിന്‍ എന്നിവര്‍ക്കാണ് പ്രതികളുടെ ആക്രമണത്തില്‍ പരുക്കേറ്റത്.

ഇവരെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മുരിക്കാശേരി സബ്‌ഇന്‍സ്പെക്ടര്‍ എന്‍.എസ് റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി

Facebook Comments Box

By admin

Related Post