Kerala News

നഗ്നചിത്രങ്ങൾ കാട്ടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Keralanewz.com

വൈക്കം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി കഞ്ഞിക്കുഴി അമ്പലക്കവല ഭാഗത്ത് പുറന്തോട്ടത്തിൽ വീട്ടിൽ സെബാസ്റ്റ്യൻ മകൻ സെർഫിൻ വിൽഫ്രഡ് (22) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് വശത്താക്കി  പെൺകുട്ടിയുടെ നഗ്നവീഡിയോകളും ഫോട്ടോകളും അയച്ചു വാങ്ങിയതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ഒന്നര വർഷക്കാലമായി  പീഡിപ്പിക്കുകയായിരുന്നു 


പെൺകുട്ടി കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് വിവരമറിഞ്ഞ പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വൈക്കം ഡി.വൈ.എസ്.പി ഏ.ജെ തോമസ്, കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ വിപിൻ  ചന്ദ്രൻ, എ.എസ്.ഐ റോജിമോൻ, സി.പി.ഓ മാരായ പ്രശാന്ത്, സുനിൽകുമാർ, സജയൻ, റിജോ വർഗീസ് എന്നിവർ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂ ടുകയായിരുന്നു

Facebook Comments Box