Mon. May 13th, 2024

മണി ചെയിന്‍ മോഡലില്‍ കേരളത്തിലും തമിഴ്നാട്ടിലും തട്ടിപ്പ്; 50 കോടി രൂപയോളം തട്ടിപ്പ് നടത്തിയ മീശ ബാബു പിടിയില്‍

By admin Aug 3, 2022 #news
Keralanewz.com

മലപ്പുറം: മണിചെയിന്‍ മോഡലില്‍ തമിഴ്നാട്ടിലും ബംഗാളിലും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് കോടികള്‍ തട്ടിയ സംഘത്തിലെ മുഖ്യ കണ്ണി പിടിയില്‍.തൃശ്ശൂര്‍ തൃക്കൂര്‍ തലോര്‍ സ്വദേശി ഊട്ടോളി ബാബു (50) എന്ന മീശ ബാബുവാണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്. തൃശ്ശൂരിലെ ഒളിത്താവളത്തില്‍ മറ്റൊരു പേരില്‍ കമ്ബനി നിര്‍മ്മിച്ച്‌ പണം തട്ടാന്‍ ഉള്ള പദ്ധതി ആസൂത്രണം ചെയ്യവേയാണ് പ്രത്യേക അന്വേഷണ സംഘം ബാബുവിനെ തിങ്കളാഴ്ച വൈകീട്ടോടെ കസ്റ്റഡിയില്‍ എടുത്തത്.

ജൂണ്‍ 13 ന് കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന തട്ടിപ്പു സംഘത്തെക്കുറിച്ച്‌ സൂചന ലഭിച്ചത്. 2020 ഒക്ടോബര്‍ 15 നാണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച്‌ ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പാലക്കാട് പട്ടാമ്ബി സ്വദേശി രതീഷ് ചന്ദ്രയും ബാബുവും ചേര്‍ന്ന് തുടങ്ങുന്നത്. മള്‍ട്ടി ലവല്‍ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് ഇവര്‍ വേഗം കൂട്ടി.

കേരളത്തിലെ എല്ലാ ജില്ലകളിലും എക്സിക്യൂട്ടിവുമാരെ വന്‍ സാലറികളില്‍ നിയമിച്ചു. 11,250 രൂപ കമ്ബനിയില്‍ അടച്ചു ചേരുന്ന ഒരാള്‍ക്ക് 6 മാസം കഴിഞ്ഞ് 2 വര്‍ഷത്തിനുള്ളില്‍ 10 തവണകളായി 2,70, 000 രൂപ ലഭിക്കും എന്നായിരുന്നു വാഗ്ദാനം. കൂടാതെ ആര്‍പി ബോണസ് ആയി 81 ലക്ഷം രൂപ കൂടാതെ റഫറല്‍ കമ്മീഷനായി 20% വും ലഭിക്കും. ഒരാളെ ചേര്‍ത്താല്‍ 2000 രൂപ ഉടനടി അക്കൗണ്ടില്‍ എത്തും 100 പേരെ ചേര്‍ത്താല്‍ കമ്ബനിയുടെ സ്ഥിരം സ്റ്റാഫും വന്‍ സാലറിയും. കമ്ബനിയുടെ മോഹന വാഗ്ദാനത്തില്‍ വീണത് ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ 35000 ഓളം പേരാണ്

Facebook Comments Box

By admin

Related Post