Fri. Mar 29th, 2024

പ്രധാനമന്ത്രിയുടെ പൂർണപിന്തുണയോടുകൂടി സംസ്ഥാനത്തിന്റെ വികസനപദ്ധതികള്‍ പൂർത്തിയാക്കിയിരിക്കും:മുഖ്യമന്ത്രി പിണറായി വിജയന്‍

By admin Jul 13, 2021
Keralanewz.com

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ വികസനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ പിന്തുണഅറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷംവാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്‍.ഡി.എഫിന്റെ രണ്ടാം വരവില്‍ പ്രത്യേകം അഭിനന്ദനം അറിയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കപ്പല്‍ഗതാഗതത്തിന്റെ സാധ്യതകള്‍ ആരായുകയും ചെയ്തു. ഗെയില്‍ പദ്ധതി പൂര്‍ത്തീകരണത്തിന്റെ കാര്യവുംചര്‍ച്ചയായി.

പ്രധാനമന്ത്രിയോട് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈമാസം 60 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.

Facebook Comments Box

By admin

Related Post