Kerala News

ചാലക്കുടിയിൽ റെയിൽവെ ട്രാക്കിലൂടെ നടക്കവെ തോട്ടിൽ വീണ് പരുക്കേറ്റ യുവതി മരിച്ചു

Keralanewz.com

തൃശ്ശൂർ: ചാലക്കുടിയിൽ റെയിൽവെ ട്രാക്കിലൂടെ നടക്കവെ തോട്ടിൽ വീണ് പരുക്കേറ്റ സ്ത്രീകളിൽ ഒരാൾ മരിച്ചു. വീഴ്ച്ചയിൽ ഗുരുതരമായി പരുക്കേറ്റ വി.ആർ പുരം സ്വദേശി ദേവി കൃഷ്ണയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയയെ (35) നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.ചാലക്കുടി വി.ആർ പുരത്താണ് സംഭവം. ഇരുവരും ജോലിക്ക് പോയപ്പോഴാണ് അപകടമുണ്ടായത്.റോഡിൽ വെള്ളമായതിനാൽ റെയിൽവെ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണ് അപകടം. ട്രെയിൻ വരുന്നത് കണ്ട് ഇവർ ട്രാക്കിൽ നിന്ന് മാറി നിന്നപ്പോൾ ശ്കതമായ കാറ്റിനെ തുടർന്ന് തോട്ടിൽ വീഴുകയായിരുന്നു. അപകടം നടന്നയുടൻ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ദേവീ കൃഷ്ണ മരിക്കുകയായിരുന്നു.

Facebook Comments Box