എംഡിഎംഎയും കഞ്ചാവുമായി നാല് പേര്‍ പോലീസ് പിടിയില്‍
പെരിന്തല്‍മണ്ണ: ഓണാഘോഷത്തിന് മുന്നോടിയായി എക്സൈസ് വിഭാഗം നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ എം.ഡി.എം.എയുമായി നാലുപേര്‍ അറസ്റ്റില്‍.കൂട്ടിലങ്ങാടി, രാമപുരം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
രാമപുരത്ത് വാടകയ്ക്ക് താമസിക്കുന്ന തിരൂര്‍ വൈലത്തൂര്‍ സ്വദേശി ജാഫറലി (37), വടക്കേമണ്ണ പാടത്തു പീടിയേക്കല്‍ മുഹമ്മദ് ഉനൈസ് (25), ചെമ്മങ്കടവ് പൂവന്‍തൊടി മുഹമ്മദ് മാജിദ് (26), കൂട്ടിലങ്ങാടി മെരുവിന്‍കുന്ന് പാലന്‍പടിയാന്‍ മുഹമ്മദ് ഫഹദ് (19) എന്നിവരാണ് അറസ്റ്റിലായത്.
മില്ലിഗ്രാമിന് 500 രൂപ നിരക്കില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎയും കഞ്ചാവും വില്‍ക്കുന്ന സംഘമാണ് കുടുങ്ങിയത്.വാടകയ്ക്ക് റൂമില്‍ വച്ച് നൂറു മില്ലിഗ്രാം മുതലുള്ള ചെറു പൊതികളാക്കി വാഹനത്തില്‍ കറങ്ങി നടന്നായിരുന്നു വില്‍പ്പന. ആവശ്യക്കാരായ വിദ്യാര്‍ത്ഥികളെ തിരൂര്‍ക്കാട്, കൂട്ടിലങ്ങാടി റോഡില്‍ വിളിച്ചുവരുത്തി പലപ്രാവശ്യം നിരീക്ഷിച്ച് എക്‌സൈസും പൊലീസും പിന്തുടരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വില്‍പ്പന.
അവശ്യക്കാരെന്ന വ്യാജേനയാണ് എക്സൈസ് സംഘം ഇവരെ കുടുക്കിയത്. സംഘത്തില്‍ നിന്നും 21.510 ഗ്രാം എം.ഡി.എം.എ, 140 ഗ്രാം കഞ്ചാവ്, ഒരു സ്വിഫ്റ്റ് കാര്‍, 4 മൊബൈല്‍ ഫോണ്‍, 16,950 രൂപ എന്നിവയും എക്സൈസ് വിഭാഗം പിടിച്ചെടുത്തു