Sat. May 18th, 2024

കാനഡയില്‍ 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍; ഈ വര്‍ഷം 4.3 ലക്ഷം പി.ആര്‍. വിസ നല്‍കാന്‍ തീരുമാനം

By admin Aug 8, 2022 #news
Keralanewz.com

ടൊറന്റോ: പത്തു ലക്ഷത്തിലേറെ തൊഴില്‍ അവസരങ്ങളുമായി കാനഡ. 2021 മേയ്ക്കുശേഷം മൂന്നു ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

ഇക്കഴിഞ്ഞ മേയിലെ ലേബര്‍ ഫോഴ്‌സ് സര്‍വേയിലാണു വന്‍ തൊഴിലവസരങ്ങളുടെ കണക്കുള്ളത്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നു കാനഡയിലേക്കുള്ള കുടിയേറ്റം വര്‍ധിക്കാനിടയാക്കും.

തൊഴിലാളികളുടെ കുറവ് രാജ്യത്തു വര്‍ധിക്കുകയാണെന്നു സര്‍വേയില്‍ പറയുന്നു. തൊഴില്‍ ചെയ്യുന്ന പൗരന്മാര്‍ക്കു പ്രായമാകുന്നതും കൂട്ടത്തോടെ വിരമിക്കുന്നതുമാണ് ഒഴിവുകള്‍ കൂട്ടുന്നത്. ആര്‍.ബി.സി. സര്‍വേ അനുസരിച്ച്‌ മൂന്നിലൊന്ന് കനേഡിയന്‍ പൗരന്‍മാരും നേരത്തേ വിരമിക്കുകയാണ്. വിരമിക്കല്‍ അടുത്തിരിക്കുന്ന 10 ല്‍ മൂന്നു പേരും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിമൂലം തങ്ങളുടെ വിരമിക്കല്‍ നീട്ടി വയ്ക്കാന്‍ നിര്‍ബന്ധതിരാണെന്നും സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷം 4.3 ലക്ഷം പെര്‍മനന്റ് റെസിഡന്റ് (പി.ആര്‍.) വിസ നല്‍കാനാണു കാനഡയുടെ തീരുമാനം. ഇതു സമീപകാലത്തെ വലിയ സംഖ്യയാണ്. 2024 ല്‍ 4.5 ലക്ഷം പേര്‍ക്കു പി.ആര്‍. നല്‍കാനാണു ആലോചന. വരും വര്‍ഷങ്ങളിലും തൊഴിലവസരം കൂടുമെന്നും കുടിയേറ്റക്കാര്‍ക്കു നല്ലതാണെന്നുമാണു വിലയിരുത്തല്‍. സയന്‍സ്, പ്രഫഷണല്‍, സാങ്കേതികത, ഗതാഗതം, വെയര്‍ഹൗസിങ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്‌േറ്ററ്റ് തുടങ്ങിയ മേഖലകളിലെല്ലാം ഒഴിവുകള്‍ വര്‍ധിക്കും.

നിര്‍മാണ മേഖലയില്‍ മാത്രം 89,900 പേരുടെ ഒഴിവാണ് ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തത്. താമസ സൗകര്യം, ഭക്ഷ്യ മേഖലയിലും തുടര്‍ച്ചയായ 13 ാം മാസത്തിലും തൊഴിലവസരങ്ങള്‍ ഉയര്‍ന്ന നിരക്കിലാണ്. അതേസമയം, രാജ്യത്തെ ജനന നിരക്ക് 2020 ല്‍ റെക്കോഡ് താഴ്ചയിലെത്തി. സ്ത്രീകള്‍ക്ക് 1.4 എന്ന അനുപാതത്തിലാണ് കുട്ടികളുടെ എണ്ണം

Facebook Comments Box

By admin

Related Post