എൻ.സി.എസ് വസ്ത്രത്തിന്റെ ബ്രാൻഡ് അംബാസിഡറായി സിനിമാ താരം കുഞ്ചാക്കോ ബോബൻ; എൻ.സി.എസ് വസ്ത്രയുടെ ഉദ്ഘാടനം ആഗസ്റ്റ് 31 ന്
ടെക്‌സ്‌റ്റൈൽ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസിഡർ ആകുന്നത്. പാരമ്പര്യവും വിശ്വസ്തതയും പാരമ്പര്യവുമുള്ള സ്ഥാപനം എന്ന നിലയിലാണ് താൻ എൻ.സി.എസ് വസ്ത്തിന്റെ ബ്രാൻഡ് അംബാസിഡറായതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. എന്നെ വിശ്വസിക്കുന്നവർ എനിക്ക് വിശ്വസിക്കാനാവുന്നവരെയുമായി എത്തിയപ്പോഴാണ് വസ്ത്രത്തിന്റെ ബ്രാൻഡ് അംബാസിഡറാകാൻ തീരുമാനിച്ചത്. വസ്ത്രം എന്ന ബ്രാൻഡിന് വിശ്വാസ്യത ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
42 വർഷത്തിലേറെയായി ബാങ്കിംഗ്, ഓട്ടോ മോബൈൽ ഡിസ്ട്രിബ്യൂഷൻ, വിദ്യാഭ്യാസം, പ്ലാൻന്റേഷൻ, പബ്‌ളിഷിംഗ് തുടങ്ങി വിവിധ മേഖലകളിൽ വിജയകരമായി പ്രവർത്തിക്കുന്ന എൻ.സി.എസ് ഗ്രൂപ്പ് 2019-ൽ തിരുവല്ലയിലാണ് എൻ.സി.എസ് വസ്ത്രത്തിന്റെ ആദ്യ ഷോറൂം ആരംഭിക്കുന്നത്. ഏറ്റവും
മികച്ച തുണിത്തരങ്ങൾ ഉപഭോക്താവിന് നൽകുകയാണ് എൻ.സി.എസ് വസ്ത്രത്തിന്റെ ലക്ഷ്യം. ഇതിനായി രാജ്യത്തുടനീളമുള്ള നെയ്ത്തുകാരും വിതരണക്കാരുമായി എൻ.സി.എസ് വസ്ത്രം ബന്ധപ്പെട്ടിരിക്കുന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ ആവശ്യങ്ങളും നിറവേറ്റുന്ന ഒരു ഫാമിലി ഷോപ്പിംഗ് ഡെസ്റ്റിനേഷൻ എന്ന ആശയവുമായി 60,000 സ്‌ക്വയർ ഫീറ്റ് വിശാലതയിൽ എൻ.സി.എസ് വസ്ത്രത്തിന്റെ രണ്ടാമത്തെ ഷോറും കോട്ടയത്ത് ഒരുങ്ങുകയാണ്. നിങ്ങളുടെ ഫാഷൻ സങ്കൽപ്പങ്ങൾക്കനുസൃതമായി ഡിസൈൻ ചെയ്യാൻ സാധിക്കും. അതിനായി പ്രിൻസി അലന്റെ നേതൃത്വത്തിൽ ഒരു ഡിസൈനർ സ്റ്റുഡിയോ പ്രവർത്തിക്കുന്നു