Sunday, September 24, 2023
Latest:
Kerala News

വുമൺ എന്റർപ്രണർ നെറ്റ് വർക്ക് (ഡബ്യുഇഎൻ) കോട്ടയം ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

Keralanewz.com

കോട്ടയം: വുമൺ എന്റർപ്രണർ നെറ്റ് വർക്ക് (ഡബ്യുഇഎൻ) കോട്ടയം ചാപ്റ്ററിന്റെ ഉദ്ഘാടനം ഹോട്ടൽ സീസർ പാലസിൽ നടന്നു. മലയാള മനോരമ ഓൺലൈൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യു ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വെൻ ഫൗണ്ടർ ഷീല കൊച്ചൗസേഫ് അധ്യക്ഷത വഹിച്ചു. ചാപ്റ്റർ ചെയർ ആയി മറിയാമ്മ പയസ്, വെസ് ചെയർ ആയി ചിന്നു മാത്യു, കൺവീനറായി റീബാ വർഗീസ് എന്നിവർ സ്ഥാനം ഏറ്റെടുത്തു. സ്ത്രീ സംരംഭകരുടെ കൂട്ടായ്മയും സ്ത്രീ ശാക്തീകരണവുമാണ് വെൻ ലക്ഷ്യമിടുന്നത്.
വുമൺ എംപവർമെന്റ് നെറ്റ് വർക്ക് എന്നത് ഒരു സ്ത്രീ ശാക്തീകരണ കൂട്ടായ്മയാണ്. നെറ്റ് വർക്കിംങ് , സംയോജനം, പരിശീലനം, മെന്ററിംങ് എന്നിവയിലൂടെ സ്ത്രീ ശാക്തീകരണമാണ് വെൻ ലക്ഷ്യമിടുന്നത്. കൊച്ചിയിൽ നിന്നാണ് വെൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അറിവുകളും, അനുഭവവും കൈമാറുക ഇതുവഴി അവ വർദ്ധിപ്പിക്കുക ഇതിലൂടെ സ്ത്രീ പുരുഷ തുല്യത ഉറപ്പു വരുത്തുക എന്നതാണ് വെൻ ലക്ഷ്യമിടുന്നത്.

ഇതുവഴി തൊഴിൽപരമായ സ്‌കില്ലുകൾ സ്ത്രീകൾക്ക് ഉറപ്പുവരുത്തുന്നതിനും വെൻ ലക്ഷ്യമിടുന്നുണ്ട്. ചാരിറ്റബിൽ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്താണ് വെൻ പ്രവർത്തിക്കുന്നത്. നിലവിൽ കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ വെന്നിന് ശാഖകളുണ്ട്. തിരുവനന്തപുരത്ത് വെൻ ഉടൻ പ്രവർത്തനം ആരംഭിക്കും

Facebook Comments Box