Kerala News

സ്ത്രീ ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യം; കേരള വനിത കോൺഗ്രസ് (എം)

Keralanewz.com

രണങ്ങാനം; സമകാലിക  രാഷ്ട്രീയത്തിൽ വനിതാ കൂട്ടായ്മകളുടെ പ്രസക്തി വലുതാണെന്നും  കാലഘട്ടത്തിൻ്റെ ആവശ്യമായ സ്ത്രീ ശാക്തീകരണം ലക്ഷ്യം കാണേണ്ടതുണ്ടെന്നും കേരള വനിതാ കോൺഗ്രസ് (എം) ഭരണങ്ങാനം മണ്ഡലം യോഗം വിലയിരുത്തി.പഞ്ചായത്തിൽ വനിതകളുടെ കൂട്ടായ്മകൾ രൂപീകരിച്ച്  എല്ലാ വാർഡുകളിലും സ്വാശ്രയ സംഘങ്ങൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു

യോഗം മുൻ ജില്ലാ പഞ്ചായത്ത് അംഗം പെണ്ണമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. സിസി  ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ഔസേപ്പച്ചൻ വാളി പ്ലാക്കൽ,  ശ്രീജിത്.ജെ വല്ലനാട്ട്,  സഖറിയാസ് ഐപ്പൻ പറമ്പിൽ കുന്നേൽ, റാണി ജോസ് ,സുധ ഷാജി, ഓമന ജോസഫ്, സിന്ധു പ്രദീപ്, മിനി ബാബു, സൈബി ജോസഫ്, ജെസ്സി  സെബാസ്റ്റ്യൻ, അജി ഷാജി, റ്റിഷ ജോസഫ്  എന്നിവർ പ്രസംഗിച്ചു

Facebook Comments Box