Sun. May 5th, 2024

ജി എസ്.ടിയില്‍ ഇന്ധനവില കുറയുമോ? വ്യക്തമാക്കി തോമസ് ഐസക്

By admin Sep 24, 2021 #fuel price #Thomas Issac
Keralanewz.com

തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണവുമായി മുന്‍ മന്ത്രി തോമസ് ഐസക്. കേന്ദ്ര സര്‍ക്കാര്‍ മൂന്ന് വര്‍ഷം മുമ്ബാണ് 1.5 ലക്ഷം കോടി രൂപ കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കിയതെന്നും ഇതിനുപുറമേ ബാങ്കുകളെ കോര്‍പ്പറേറ്റുകള്‍ കൊള്ളയടിച്ചതിന്റെ കിട്ടാക്കടം എഴുതിത്തള്ളാന്‍ 10 ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് ഇതുവരെ ധനസഹായം നല്‍കിയിട്ടുണ്ടെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് ജനങ്ങളെ പിഴിയുന്നതെന്നും പെട്രോള്‍ നികുതി 3.5 മടങ്ങും ഡീസല്‍ നികുതി ഒമ്ബത് മടങ്ങുമായി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇതു കുറച്ചാല്‍ ഇന്നത്തെ പ്രതിസന്ധി തീരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ നികുതി കുറച്ചാല്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ ലിറ്ററിന് 60 രൂപയിലേയ്ക്കു താഴുമെന്നും ഇത് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള അടവു മാത്രമാണ് ജി.എസ്.ടി വിവാദമെന്നും തോമസ് ഐസക് പറയുന്നു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ഡീസല്‍ 50 രൂപയ്ക്കും, പെട്രോള്‍ 55 രൂപയ്ക്കും ലഭ്യമാക്കും എന്നായിരുന്നു തെരഞ്ഞെടുപ്പു കാലത്ത് ബിജെപി വാഗ്ദാനം ചെയ്തത്. ഇന്ന് തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 95.30 രൂപയും പെട്രോള്‍ ലിറ്റിന് 103.40 രൂപയുമാണു വില. മൂന്നു കാരണങ്ങള്‍കൊണ്ടേ പെട്രോള്‍ – ഡീസല്‍ വിലകള്‍ ഉയരുകയുള്ളൂ. (1) ക്രൂഡോയിലിന്റെ വിലക്കയറ്റം. (2) എണ്ണ വില്‍പ്പനക്കാരുടെ ലാഭവര്‍ദ്ധന. (3) നികുതി വര്‍ദ്ധന.
❓ ക്രൂഡോയില്‍ വില ഉയര്‍ന്നോ?
ബിജെപി അധികാരത്തില്‍ വരുമ്ബോള്‍ 108 ഡോളറായിരുന്നു ഒരു ബാരല്‍ ക്രൂഡോയിലിന്റെ വില (2013-14). ഇപ്പോള്‍ 2020-21-ല്‍ ക്രൂഡോയിലിന്റെ വില ബാരലിനു 48 ഡോളര്‍. ക്രൂഡോയിലിന്റെ വില പകുതിയില്‍ താഴെയാണ്.
❓ എണ്ണക്കമ്ബനികളുടെ ചെലവും ലാഭവും ഉയര്‍ന്നോ?
ക്രൂഡോയില്‍ സംസ്കരിക്കുന്നതിനുള്ള ഉല്‍പ്പാദന ചെലവില്‍ നാമമാത്രമായ വര്‍ദ്ധനയേയുള്ളൂ. എണ്ണക്കമ്ബനികളുടെ ലാഭനിരക്കില്‍ മാറ്റമുണ്ടായിട്ടില്ല.
❓ അപ്പോള്‍ വിലക്കയറ്റത്തിനു കാരണം നികുതി വര്‍ദ്ധനവാണ്. ആരുടെ നികുതി? സംസ്ഥാനത്തിന്റേയോ?
കേരളത്തിന്റെ നികുതി യുഡിഎഫ് ഭരണകാലത്ത് വര്‍ദ്ധിച്ചെങ്കിലും ഇപ്പോള്‍ 2013-14-നേക്കാള്‍ താഴെയാണ്. മറ്റു സംസ്ഥാനങ്ങളുടെ നികുതിയും ഏതാണ്ട് ഇതുപോലെയാണ്. എഐഡിഎംകെ വര്‍ദ്ധിപ്പിച്ച നികുതി ഇപ്പോള്‍ ഡിഎംകെ കുറച്ചു.
❓ കേന്ദ്ര നികുതിയില്‍ എത്രയാണു വര്‍ദ്ധനയുണ്ടായിട്ടുള്ളത്?
ബിജെപി അധികാരത്തില്‍ വരുമ്ബോള്‍ പെട്രോള്‍ ലിറ്റര്‍ ഒന്നിനു 9.48 രൂപയായിരുന്നു നികുതി. 2020-ല്‍ 32.98 രൂപയാണു നികുതി. കേന്ദ്രം 3.5 മടങ്ങ് പെട്രോള്‍ നികുതി വര്‍ദ്ധിപ്പിച്ചു. ഡീസലിന് ലിറ്ററിന് 3.56 രൂപയായിരുന്നു നികുതി. ഇപ്പോള്‍ 31.83 രൂപയാണ് നികുതി. കേന്ദ്രം 9 മടങ്ങാണ് ഡീസല്‍ നികുതി വര്‍ദ്ധിപ്പിച്ചത്.

Facebook Comments Box

By admin

Related Post