Kerala News

നിര്‍ത്താതെ തുടരുന്ന കൊള്ള; ഇന്ധനവില ഇന്നും കൂട്ടി; എല്ലാ ജില്ലകളിലും ഡീസല്‍ വില 100 കടന്നു

Keralanewz.com

സാധാരണക്കാരെ വീണ്ടും വീണ്ടും ദുരിതത്തിലാക്കിക്കൊണ്ട് രാജ്യത്ത്‌ ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്തെ 14 ജില്ലയിലും ഡീസല്‍ വില 100 കടന്നു.

തിരുവനന്തപുരത്ത് ഡീസലിന് 102.03 രൂപയും പെട്രോളിന് 108.44 രൂപയുമായി. കൊച്ചിയില്‍ 100.10, 106.37 രൂപ, കോഴിക്കോട് 100.40 ,106.66 രൂപ എന്നിങ്ങനെയാണ്‌ വില. 20 ദിവസത്തിനുള്ളില്‍ ഡീസലിന് 5.67 രൂപയും പെട്രോളിന് 4.81 രൂപയുമാണ് കൂട്ടിയത്.

Facebook Comments Box