Kerala News

തൊഴിലാളികൾ രാഷ്ട്ര പുരോഗതിക്ക് അടിത്തറ പാകിയവർ- ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ

Keralanewz.com


തൊടുപുഴ: തൊഴിലാളികൾ രാഷ്ട്ര പുരോഗതിക്ക് അടിത്തറ പാകിയവർ ആണെന്ന് ജലവിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഏതു തൊഴിൽ ചെയ്യന്നവരായാലും അവരവരുടെ തൊഴിലിന് അതിൻ്റേതായ മഹത്വമുണ്ട്. നാടിൻ്റെ ൻ്റെ വികസനത്തിന് തൊഴിലാളികളുടെ പങ്ക് പ്രശംസനീയമാണെന്നും  മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു തൊടുപുഴയിൽ കെ.റ്റി.യൂ. സി (എം) ജില്ലാ പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പാർട്ടിയിൽ പുതുതായി എത്തിയ മുതിർന്ന കോൺഗ്രസ് നേതാവും തൊഴിലാളി സംഘടനാ നേതാവുമായ ആമ്പൽ ജോർജിനെ മന്ത്രി പൊന്നാടയണിയിച്ചു. ജില്ലാ പ്രസിഡൻ്റ് ജോർജ് അമ്പഴം അദ്ധ്യക്ഷനായിരുന്നു . സംഘടനാ ചുമതലയുള്ള പാർട്ടി സംസ്ഥാന സെക്രട്ടറി ജോസ് ടോം സംഘടനാ പ്രവർത്തനങ്ങളെ സംബന്ധിച്ച് ക്ലാസ് നയിച്ചു.കെ.റ്റി. യൂ. സി (എം) സംസ്ഥാന പ്രസിഡൻറ് ജോസ് പുത്തൻ കാല മുഖ്യപ്രഭാഷണം നടത്തി പാർട്ടി ഉന്നതാധികാര സമിതിയംഗം പ്രൊഫ. കെ.ഐ .ആൻ്റണി മുതിർന്ന തൊഴിലാളികളെ ആദരിച്ചു, കെ.റ്റി.യു.സി എം സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് പുത്തേട്ട് തൊഴിൽ കാർഡ് വിതരണം ചെയ്തു,

കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് റെജി കുന്നം കോട്ട്, കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് ജിമ്മി മറ്റത്തിപ്പാറ, കെ.റ്റി.യു.സി എം സംസ്ഥാന  ജനറൽ സെക്രട്ടറി ജോസി വേളാച്ചേരി, പാർട്ടി ജില്ലാ  ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്, പ്രോഗ്രാം കൺവീനർ മനോജ് മാത്യൂ, ഏ.എസ് രമേശൻ, സെലിൻ കുഴിഞ്ഞാലിൽ, ടോമി തീവളളി, അഭി ചെറിയാൻ, മധു നമ്പൂതിരി ,ബാബു പാലയ്ക്കൽ,  എം കൃഷ്ണൻ, കിരൺ കെ.തോമസ്, നൗഷാദ്, ഏ.ജെ അംബാഹം, മധു സുരേഷ്, എൽദോ, ജിജോ ജേക്കബ്ബ്, എബി സൻ തോമസ്, തുടങ്ങിയവർ സംസാരിച്ചു

Facebook Comments Box