International NewsWAR

തിരിച്ചടിച്ച് ഇസ്രായേല്‍ ? ഇറാൻ ആണവകേന്ദ്രങ്ങളിലടക്കം വ്യാപകമായ സൈബര്‍ ആക്രമണം; യുദ്ധത്തിന്റെ നിഴലില്‍ പശ്ചിമേഷ്യ

Keralanewz.com

ല്ലി: ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇസ്രയേലിന്റെ തിരിച്ചടി തുടങ്ങിയതായി സൂചന. ആണവ കേന്ദ്രങ്ങളിലടക്കം ഇറാനില്‍ വ്യാപകമായ സൈബർ ആക്രമണങ്ങള്‍ നടന്നതായി സൂചന.

എക്സിക്യൂട്ടീവ്, ലെജിസ്ളേച്ചർ, ജുഡീഷ്യറി തുടങ്ങി സർക്കാരിന്റെ മൂന്നു മേഖലകളെയും സൈബർ ആക്രമണം ബാധിച്ചിട്ടുണ്ട്. ആണവ കേന്ദ്രങ്ങളുടെയും തുറമുഖങ്ങളുടെയും പ്രവർത്തനം താറുമാറായി. ഇന്ധന വിതരണം, മുനിസിപ്പല്‍ നെറ്റവർക്ക്, ഗതാഗതം തുടങ്ങി എല്ലാ മേഖലകളെയും ആക്രമണം താറുമാറാക്കിയിട്ടുണ്ട്. സുപ്രധാന വിവരങ്ങള്‍ ചോർന്നതായും ഇറാൻ അധികൃതർ അറിയിച്ചു. എന്നാല്‍ ആക്രമണത്തിന് പിന്നിലാരെന്ന സൂചനയില്ല.

അതേസമയം ഇറാൻ മിസൈലാക്രമണങ്ങള്‍ക്ക് ഇസ്രായേലിന്റെ തിരിച്ചടിയുടെ തുടക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചത്. 200 ലധികം ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ ഇസ്രായേലിന് നേരെ തൊടുത്തത്. ശരിയായ സമയത്തും സ്ഥലത്തും തങ്ങള്‍ തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍ അന്ന് പ്രതികരിച്ചിരുന്നു. സൈബർ ആക്രമണം ഗള്‍ഫ് മേഖലയില്‍ ആശങ്ക പടർത്തിയിട്ടുണ്ട്. ഇസ്രയേലിനെ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാൻ ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയ്ക്ക് മേല്‍ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.

ഇസ്രായേലിന് വ്യോമാതിർത്തി തുറന്നുകൊടുക്കുകയോ ആക്രമിക്കാൻ ഇസ്രയേലിനെ സഹായിക്കുകയോ ചെയ്‌താല്‍ ഗള്‍ഫ് മേഖലയിലെ എണ്ണപ്പാടങ്ങള്‍ ആക്രമിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഇറാന്റെ ആണവകേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും ആക്രമിക്കുമെന്ന് ഇസ്രായേല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

The post ത

Facebook Comments Box