Mon. Apr 29th, 2024

എതിര്‍പ്പുകള്‍ കാരണം പദ്ധതി ഉപേക്ഷിക്കില്ല, സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കിയേ തീരൂവെന്ന് മുഖ്യമന്ത്രി

By admin Mar 14, 2022 #news
Keralanewz.com

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കിയേ തീരൂവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.

എതിര്‍പ്പുകള്‍ കാരണം പദ്ധതി ഉപേക്ഷിക്കില്ലെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഒരു വികസനവും പാടില്ലെന്ന് നിലപാടിനോട് യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സില്‍വര്‍ലൈന്‍ വേഗം നടപ്പാക്കണമെന്നാണ് പൊതുവികാരമെന്നും വൈകുംതോറും
പദ്ധതിയുടെ ചെലവ് കൂടുമെന്നും പിണറായി വ്യക്തമാക്കി. പദ്ധതി നടപ്പാക്കുമ്ബോള്‍ പരിസ്ഥിതിനാശമുണ്ടാകില്ലെന്നും പദ്ധതി പശ്ചിമഘട്ടത്തെ തകര്‍ക്കുമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ടത്തില്‍ നിന്നും വിഭവങ്ങള്‍ ലഭിക്കില്ലെന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘സില്‍വര്‍ലൈന്‍ പദ്ധതിമൂലം കേരളം രണ്ടായി പിളരില്ല. നെല്‍വയലുകള്‍ക്കും ദേശാടനകിളികള്‍ക്കും പദ്ധതിമൂലം ദോഷമുണ്ടാകില്ല. പദ്ധതിയോട് എല്ലാവരും യോജിക്കണം. എതിപ്പുകൊണ്ട് പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല,’ പിണറായി പറഞ്ഞു.

Facebook Comments Box

By admin

Related Post