ഹോട്ടലില്‍ വാക്ക് തര്‍ക്കം; കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു

Spread the love
       
 
  
    

കൊച്ചി: നഗരമധ്യത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. എറണാകുളം ടൗണ്‍ഹാളിനു സമീപം ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. കൊല്ലം സ്വദേശി എഡിസണ്‍ (40) ആണ് മരിച്ചതെന്ന് സെന്‍ട്രല്‍ പോലീസ് അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന മുളവുകാട് സ്വദേശിക്കായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്


നോര്‍ത്ത് മേല്പാലത്തിനു താഴെയുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇരുവരും. പരസ്പരം പരിചയമുള്ളവരല്ലെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി
കൈയിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു എന്നാണ് സ്ഥലത്തുണ്ടായിരുന്നവരില്‍നിന്നു ലഭിച്ച വിവരമെന്ന് പോലീസ് പറഞ്ഞു. സംഭവശേഷം താമസിക്കുന്ന ലോഡ്ജിലേക്ക് ഓടിക്കയറിയ പ്രതി സാധനങ്ങളുമെടുത്ത് രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് മുറി പരിശോധിച്ചപ്പോള്‍ ലഭിച്ച ആധാര്‍കാര്‍ഡ് ആണ് തുമ്പായത്. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Facebook Comments Box

Spread the love