Kerala News

‘കണ്ടക്ടര്‍മാരുടെ ഇരിപ്പിടം സിംഗിള്‍ സീറ്റാക്കില്ല’; പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടര്‍മാരുടെ ആവശ്യം തള്ളി

Keralanewz.com

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍മാര്‍ക്കുള്ള ഇരിപ്പിടം സിംഗിള്‍ സീറ്റാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി മാനേജ്‌മെന്റ്. പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടര്‍മാര്‍ നല്‍കിയ പരാതിയിലാണ് മാനേജ്‌മെന്റ് ഈ ആവശ്യം നടപ്പാക്കാനാവില്ലെന്ന് അറിയിച്ചത്. ഇക്കാര്യം പരാതിക്കാരടക്കമുള്ള ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ യൂണിറ്റ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്


ഇരട്ട സീറ്റാകുമ്പോള്‍ ഔദ്യോഗിക സീറ്റ് കയ്യടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കാനുള്ള ബുദ്ധിമുട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വനിതാ കണ്ടക്ടര്‍മാര്‍ ഇത്തരമൊരു പരാതി നല്‍കിയത്. അതേസമയം, കെഎസ്ആര്‍ടിസി പുതിയ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുന്നത് കമ്മീഷനടിക്കാനാണെന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി എം ഡി ബിജു പ്രഭാകര്‍ രംഗത്ത് വന്നു. വണ്ടികള്‍ വാങ്ങി കമ്മീഷനടിക്കേണ്ട താത്പര്യം തനിക്കില്ല


ഗവണ്‍മെന്റ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്നയാളാണ്. ഒരു ഫയലില്‍ ഒപ്പിട്ടാല്‍ കോടികള്‍ അക്കൗണ്ടിലെത്തിക്കാന്‍ ശക്തിയുള്ള പദവിയാണത്. എന്നാല്‍ അതിനോട് താത്പര്യമില്ലെന്ന് ബിജു പ്രഭാകര്‍ തുറന്നടിച്ചു. കെഎസ്ആര്‍ടിസിയെ തിരിച്ചുപിടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിട്ടുപോയ യാത്രക്കാരെ തിരികെ എത്തിക്കും. 700 ഇലക്ട്രിക് ബസുകള്‍ എത്തുന്നതോടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകും

Facebook Comments Box