Movies

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘വെള്ളരി പട്ടണം’: സ്വാതന്ത്ര്യദിന സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്

Keralanewz.com

കൊച്ചി: മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘വെള്ളരി പട്ടണം’. മഹേഷ് വെട്ടിയാറാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകന്‍ മഹേഷും ചേര്‍ന്നാണ് രചന നിര്‍വ്വഹിക്കുന്നത്.

ഇപ്പോളിതാ, സിനിമയുടേതായി റിലീസ് ചെയ്ത പുതിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. പോസ്റ്ററില്‍ ഇന്ദിരാഗാന്ധിയുടെ മേക്ക് ഓവറിലുള്ള മഞ്ജുവാര്യരെയും ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന സൗബിന്‍ ഷാഹിറിനെയുമാണ് കാണിക്കുന്നത്. ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും

Facebook Comments Box