പാലക്കാട് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു
പാലക്കാട് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് ലോക്കൽ കമ്മറ്റി അംഗം കൊട്ടേക്കാട് സ്വദേശി ഷാജഹാനെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊന്നത്. ഇന്ന് രാത്രി 9.15ഓടെയായിരുന്നു സംഭവം. കൊലപാതകത്തിൻ്റെ കാര്യം വ്യക്തമല്ല. പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിക്കുന്നു. ഷാജഹാൻ്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഷാജഹാന് ആർഎസ്എസിൻ്റെ വധഭീഷണി ഉണ്ടായിരുന്നു എന്നാണ് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചത്. കൊലപാതകത്തിനു പിന്നിൽ ലഹരി മാഫിയ ആണെന്നും ആളുകൾ പറയുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു
Facebook Comments Box