Kerala News

ഒന്നരക്കിലോ കഞ്ചാവുമായി നാലുപേര്‍ അറസ്റ്റില്‍

Keralanewz.com

കൊച്ചി:തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ റെയ്ഡില്‍ ഒന്നരക്കിലോ കഞ്ചാവുമായി നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍ ചേര്‍പ്പ് പത്താഴപ്പറമ്ബില്‍ ആകാശ് ഗോപി (21), കോട്ടയം പാമ്ബാടി പുളിക്കല്‍ വീട്ടില്‍ ആകാശ് (23),ഇരുമ്ബനം ഗൗരീശങ്കരം വീട്ടില്‍ ഋഷികേശ് (22), കോട്ടയം പാമ്ബാടി ചാക്കാറ വീട്ടില്‍ അഖില്‍ സി. അനില്‍ (26) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ബൈക്കില്‍ കഞ്ചാവുമായി വന്ന പ്രതികള്‍ പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു.ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Facebook Comments Box