Mon. Apr 29th, 2024

ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; ആയിരം കോടിയിലേറെ രൂപയുടെ എം ഡി എം എ പിടിച്ചെടുത്തു

By admin Aug 16, 2022 #news
Keralanewz.com

അഹമ്മദാബാദ് ; ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ബറൂച്ച്‌ ജില്ലയിലെ അങ്കലേശ്വറില്‍ സ്ഥിതി ചെയ്യുന്ന മയക്കുമരുന്ന് ഫാക്ടറിയില്‍ നിന്ന് ആയിരം കോടിയിലധികം രൂപയുടെ എം ഡി എം എ പിടികൂടി.

മുംബൈയിലെ ആന്റി നാര്‍ക്കോട്ടിക് സെല്‍ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് ശേഖരം കണ്ടത്തിയത്.

മുംബൈ ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ വോര്‍ലി യൂണിറ്റ് ചൊവ്വാഴ്ചയാണ് ഗുജറാത്തിലെ ഫാക്ടറിയില്‍ പരിശോധന നടത്തിയത്. റെയ്ഡില്‍ 513 കിലോ എംഡിഎംഎ സംഘം കണ്ടെടുത്തു. ഈ മരുന്നുകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ 1,026 കോടി രൂപ വിലവരും.

സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 7 പ്രതികളെ മുംബൈ ആന്റി നാര്‍ക്കോട്ടിക് സെല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്

Facebook Comments Box

By admin

Related Post