Mon. Apr 29th, 2024

മതപഠനത്തിനെത്തിയ 14കാരനെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പള്ളി ഇമാം അറസ്റ്റില്‍

By admin Aug 16, 2022 #news
Keralanewz.com

തൃശൂര്‍: മതപഠനത്തിനെത്തിയ 14കാരനെ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവില്‍ പോയ പള്ളി ഇമാം അറസ്റ്റില്‍. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുന്‍ ഇമാമും മദ്രസ അധ്യാപകനുമായ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി (52) ആണ് അറസ്റ്റിലായത്.ഏപ്രില്‍ പതിനെട്ടിനാണ് പതിനാലുകാരനെ ബഷീര്‍ താമസ സ്ഥലത്ത് വിളിച്ച്‌ വരുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് മെയ് രണ്ടിനാണ് പൊലീസ് കേസെടുത്തത്. സംഭവ ശേഷം ഒളിവിലായിരുന്നു ബഷീര്‍ സഖാഫി. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു

Facebook Comments Box

By admin

Related Post