Fri. Apr 19th, 2024

മുൻ എംഎൽഎ വി ടി ബൽറാം സഞ്ചരിച്ച കാറിടിച്ച് യുവതിക്ക് പരിക്കേറ്റു വാഹനം നിർത്താതെ പോയിയെന്നും പൊലീസിൽ പരാതി നൽകി

By admin Dec 13, 2021 #news
Keralanewz.com

മുൻ എംഎൽഎ വി ടി ബൽറാം സഞ്ചരിച്ച കാറിടിച്ച് യുവതിക്ക് പരിക്കേറ്റു. നടേരി മൂഴിക്കുമീത്തൽ കുഞ്ഞാരി സഫിയക്കാണ്‌ പരിക്കേറ്റത്. ശനിയാഴ്ച കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിനുസമീപമായിരുന്നു അപകടം. സഫിയ കൊയിലാണ്ടി താലൂക്കാശുപത്രിയിൽചികിത്സ തേടി. ബൽറാം സഞ്ചരിച്ച കാർ തട്ടി പരിക്കേറ്റുവെന്നും വാഹനം നിർത്താതെ പോയിയെന്നും സഫിയ പൊലീസിൽ പരാതി നൽകി

. യുവതിക്ക് പരിക്കേറ്റത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാർ നിർത്തിയെങ്കിലും ബൽറാം കാറിൽനിന്നിറങ്ങിയില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞു. ഇടിച്ച ഇന്നോവ കാറിന് നിലവിൽ ഇൻഷുറൻസ് ഇല്ലായിരുന്നുവെന്നും പരാതിയുണ്ട്

Facebook Comments Box

By admin

Related Post