ഹെലികോപ്റ്റര്‍ ദുരന്തo; അവസാന വീഡിയോ ചിത്രികരിച്ച ഫോണ്‍ ഫോറന്‍സിക് പരിശോധനക്കയച്ചു
ഊട്ടി കൂനൂരില്‍ അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുമ്ബ് ഹെലികോപ്റ്ററിന്റെ വീഡിയോ ചിത്രീകരിച്ച ഫോണ്‍ ഫോറന്‍സിക് പരിശോധനക്കയച്ചു.
കോയമ്ബത്തൂരിലെ വെഡ്ഡിങ് ഫോട്ടോഗ്രാഫറുടെ ഫോണാണ് പരിശോധനക്കയച്ചത്. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സെപ്തംബര്‍ എട്ടിന് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കട്ടേരിയിലെത്തിയതായിരുന്നു ഇദ്ദേഹം.
അപ്പോഴാണ് ഹെലികോപ്റ്റര്‍ പോകുന്നത് കണ്ടത്. വെറുതേ കൗതുകത്തിന് ആ ദൃശ്യം ചിത്രീകരിക്കുകയായിരുന്നു. യാദൃച്ഛികമായി ആ ദൃശ്യങ്ങള്‍ രാജ്യത്തെ ഞെട്ടിച്ച അപകടത്തില്‍ നിര്‍ണായകമാകുകയായിരുന്നു.
Facebook Comments Box