Sun. May 19th, 2024

പോക്സോ കോടതി വാറണ്ട് പുറപ്പെടുവിച്ചു; പൊലീസെത്തിയപ്പോള്‍ പ്രതി കിണറ്റില്‍ ചാടി

By admin Aug 17, 2022 #news
Keralanewz.com

നെടുമങ്ങാട്: പോക്സോ കോടതി വാറണ്ട് പുറപ്പെടുവിച്ച പ്രതി പൊലീസെത്തിയപ്പോള്‍ കിണറ്റില്‍ ചാടി. പോക്സോ കോടതിയുടെ വാറണ്ടിന്റെ അടിസ്ഥാനത്തില്‍ പിടികൂടാനെത്തിയ പൊലീസുകാരുടെ മുന്നില്‍ വച്ച്‌ അരശുപറമ്ബ് സ്വദേശി ജിബിനാണ് കിണറ്റില്‍ ചാടിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് 6.15നായിരുന്നു സംഭവം. പോക്സോ കേസ് കൂടാതെ എട്ടോളം കേസിലെ പ്രതിയാണ് ജിബിന്‍. മോഷണം, കഞ്ചാവ് തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാള്‍. 2021ലാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്.

എന്നാല്‍ ജാമ്യത്തിലിറങ്ങിയ ജിബിന്‍ കോടതിയില്‍ വിചാരണയ്ക്ക് ഹാജരായില്ല. തുടര്‍ന്ന് തിരുവനന്തപുരം അഡീഷണല്‍ ഡിസ്ട്രിക്‌ട് ജഡ്ജ് പോക്സോ കോടതി ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. നെടുമങ്ങാട് സി.ഐക്കും കോടതി നോട്ടീസ് അയച്ചു. തുടര്‍ന്ന് നെടുമങ്ങാട് പൊലീസ് മഫ്തിയില്‍ ജിബിന്റെ വീട്ടിലെത്തുകയായിരുന്നു. പൊലീസിനെ കണ്ട് ജിബിന്‍ ഓടി സമീപത്തെ പുരയിടം വഴി രക്ഷപ്പെടുന്നതിനിടയിലാണ് കിണറ്റില്‍ വീണത്. മതില്‍ ചാടിയപ്പോള്‍ 10 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.

ഇയാള്‍ കിണറ്റില്‍ നിന്ന് തനിയെ കയറി കിണറിന്റെ തിട്ടയില്‍ ഇരുന്ന് വീണ്ടും ഇതിലേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി. തുടര്‍ന്ന് പൊലീസ് അനുനയിപ്പിച്ച്‌ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Facebook Comments Box

By admin

Related Post