Wed. May 15th, 2024

ബസ് യാത്രയ്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അപമാനിച്ച ക്ലീനര്‍ അറസ്റ്റില്‍

By admin Aug 28, 2022 #news
Keralanewz.com

എരുമേലി: യാത്രക്കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് ക്ലീനര്‍ അറസ്റ്റില്‍.

വെള്ളാവൂര്‍ ചെറുവള്ളി അടാമറ്റം ഭാഗത്ത് തോപ്പില്‍പാതവീട്ടില്‍ ടി.കെ. അച്ചുമോനെയാ(24)ണ് എരുമേലി പോലീസ് അറസ്റ്റു ചെയ്തത്.

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിക്കുനേരേ െലെംഗിക അതിക്രമം നടത്തിയതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. റാന്നി-എരുമേലി റൂട്ടില്‍ ഓടുന്ന ബസില്‍ ക്ലീനറായി ജോലി ചെയ്യുകയാണ് അച്ചുമോന്‍. ഇതേ ബസില്‍ യാത്രചെയ്തിരുന്ന വിദ്യാര്‍ഥിനിക്കുനേരയാണ് ഇയാള്‍ അതിക്രമം നടത്തിയത്.

എരുമേലി സ്‌റ്റേഷന്‍ എസ്.എച്ച്‌.ഒ: വി.വി. അനില്‍കുമാര്‍, എസ്.ഐമാരായ എം.എസ്. അനീഷ്, അബ്ദുള്‍ അസീസ്, എ.എസ്.ഐ: ഷീനാ മാത്യു, സി.പി.ഒമാരായ ഷാജി ജോസഫ്, എം.കെ. കൃപാ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി

Facebook Comments Box

By admin

Related Post