നടുറോഡില്‍ മദ്യപാനം, വിമാനത്തില്‍ പുകവലി; യൂട്യൂബര്‍ക്കെതിരെ ലുക്കൌട്ട് നോട്ടീസ്
ദില്ലി: വിമനത്തിനകത്ത് പുക വലിച്ചതിന് യൂട്യൂബര്‍ ബോബി കട്ടാരിയക്കെതിരെ ദില്ലി പോലീസിന്‍റെ ലുക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി.
സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ സീറ്റില്‍ കിടന്ന് പുക വലിക്കുന്ന വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ പൊലീസ് കഴിഞ്ഞമാസം കേസെടുത്തിരുന്നു. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
സ്പൈസ് ജെറ്റ് വിമാനത്തിനകത്താണ് ബോബി കതാരിയ കിടന്നുകൊണ്ട് പുകവലിക്കുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് കതാരിയ വെട്ടിലായത്. വലിയ പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഉയര്‍ന്നത്. . സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി ജോതിരാദിത്യ സിന്ധ്യയെ ടാഗ് ചെയ്താണ് പലരും ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇതോടെയാണ് മന്ത്രിയുടെ പ്രതികരണം.
ഇതു മാത്രമല്ല, ഈ വിമാനത്തിലെ വീഡിയോക്ക് പിന്നാലെ ഇയാളുടെ അതിരുകടന്ന മറ്റ് വീഡിയോകളും പുറത്തുവന്നിരുന്നു. ഡെറാഡൂണിലെ തിരക്കുള്ള നഗരത്തിലെ പ്രധാന റോഡിന്റെ നടുക്ക് കസേരയും മേശയുമിട്ടിരുന്ന് മദ്യപിക്കുന്നതാണ് വീഡിയോകളിലൊന്ന്. മദ്യപാനത്തിന്റെ വീഡിയോ ഇയാള്‍ ജൂലൈ 28 ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അധികം വൈകാതെ വീഡിയോ വൈറലായി.
എന്നാല്‍ വീഡിയോയെ ഏറ്റെടുക്കുകയായിരുന്നില്ല. പകരം ഇന്‍സ്റ്റഗ്രാമില്‍ വലിയ പ്രതിഷേധമാണ് വീഡിയോക്കെതിരെ നടന്നത്. റോഡ് ബ്ലോക്കാക്കി നടത്തിയ വീഡിയോഗ്രഫിക്കെതിരെ ആളുകള്‍ രംഗത്തെത്തി. ട്വിറ്ററിലും പ്രതിഷേധമുയര്‍ന്നു. ‘റോഡുകള്‍ ആസ്വദിക്കാനുള്ള സമയം’ എന്നായിരുന്നു വീഡിയോക്ക് നല്‍കിയ ക്യാപ്ഷന്‍. 6.3 ലക്ഷം ഫോളോവേഴ്സാണ് കാതാരിയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. കതാരിയയുടെ സുഹൃത്താണ് റോഡില്‍ കസേരയിട്ടിരുന്നുള്ള മദ്യപാനത്തിന്റെ വീഡിയോ എടുത്തിരിക്കുന്നത്. റോഡ് എന്റെ അച്ഛന്റെ വകയാണ് എന്ന ഹിന്ദി പാട്ടാണ് (റോഡ് അപ്നെ ബാപ് കി) വീഡിയോയുടെ ബാക്ക്ഗ്രൗണ്ടില്‍ നല്‍കിയിരിക്കുന്നത്