Kerala News

പുതിയ കാലഘട്ടത്തിൽ അദ്ധ്യാപകരുടെ അധികാരവും അവകാശവും കവരുന്നത് ആശങ്കാജനകം ഗവ: ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്

Keralanewz.com

പാലാ: വിദ്യാർത്ഥികൾക്ക് നല്ല ശിക്ഷണവും തെറ്റുകൾക്ക് ലഘു ശിക്ഷയും നൽകിയിരുന്ന അദ്ധ്യാപകരുടെ അധികാരവും അവകാശവും പുതിയ കാലഘട്ടത്തിൽ നഷ്ടപ്പെടുന്നത് ആശങ്കാജനക മെന്നും അദ്ധ്യാപകരെ ഇപ്പോൾ ടൂഷൻ ടീച്ചർ എന്ന നിലയിൽ മാത്രമാണ് കണക്കാക്കുന്നതെന്നും ഗവ: ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് പറഞ്ഞു

മുൻപ് അദ്ധ്യാപക കേന്ദ്രീകൃതമായിരുന്നു വിദ്യാഭ്യാസ മേഖല ഇന്ന് വിദ്യാർത്ഥികളാണ് വിദ്യാഭ്യാസം നിയന്ത്രിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികളുടെ തെറ്റുകൾക്ക് അവരെ തിരുത്തുവാൻ നൽകിയ ലഘുശിക്ഷകൾ അവരുടെ നന്മകൾക്ക് വേണ്ടിയായിരുന്നു എന്നത് സമൂഹം തിരിച്ചറിഞ്ഞതാണ്. തൻ്റെ ശിഷ്യനെ ശിക്ഷിക്കുന്നത് വ്യക്തപരമായിരുന്നില്ല. വർത്തമാനകാലഘട്ടത്തിൽ എല്ലാ ശിക്ഷകളും ഒഴിവാക്കിയതാണ് സമൂഹത്തിൽ ഇന്നത്തെ പല പ്രശ്നങ്ങൾക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു

അദ്ധ്യാപക ദിന വാരാചരണത്തോടനുബന്ധിച്ച്
കേരള സംസ്കാര വേദി ജില്ലാ കമ്മിറ്റി പാലായിൽ സംഘടിപ്പിച്ച അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സംസ്കാര വേദി ജില്ലാ പ്രസിഡണ്ട് ബാബു. ടി.ജോൺ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു


റിട്ട: അദ്ധ്യാപകൻ ജോസഫ് വാണിയിടത്തിനെയും മറ്റ് അദ്ധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസ്, ടോബിൻ. കെ.അലക്സ്, പെണ്ണമ്മ ജോസഫ്, ബാബു.ടി.ജോൺ,രാജൻ മുണ്ടമറ്റം, പി.ജെ.ആൻ്റ്ണി, പി.ജെ. മാത്യു, മാത്തുക്കുട്ടി ചേന്നാട്ട്, മാത്യു .ടി. തെളളി, ജയ്സൺമാന്തോട്ടം ,മൈക്കിൾ സിറിയക്, ജോർജ്കുട്ടി ജേക്കബ്, ഷാജി ജോസഫ്, ജോ ജോ സ്കറിയാ എന്നിവർ പ്രസംഗിച്ചു

Facebook Comments Box