Thu. Apr 25th, 2024

പാലാ നഗരസഭയ്ക്ക് ജലശക്തി അഭിയാൻ അവാർഡ്

By admin May 15, 2022 #news
Keralanewz.com

പാലാ: ജലസ്രോതസ്സുകളുടെ പരിപാലനം, ഭൂഗർഭ ജല സംരക്ഷണം, കിണർ റീചാർജിങ്, വാട്ടർ ടേബിൾ മെയിന്റനൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് അമൃത്- 2 പദ്ധതിയുടെ ഭാഗമായി തെക്കൻ കേരളത്തിൽ നിന്നും *ജലശക്തി അഭിയാൻ അവാർഡിന് * തെരഞ്ഞെടുക്കപ്പെട്ട നഗരസഭകളിൽനിന്നും രണ്ടാം സ്ഥാനം പാലാ നഗരസഭയ്ക്ക് ലഭിച്ചു.തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള
അമൃത് സ്റ്റേറ്റ് മിഷൻ മാനേജ്മെൻ്റാണ് അവാർഡ് സമ്മാനിച്ചത്.


രണ്ടാം സ്ഥാനം നേടിയ പാലാ നഗരസഭക്ക് ലഭിച്ച പ്രശസ്തിപത്രവും മെമൊന്റോയും നഗരസഭാ ചെയർമാൻ ആൻറ്റോ ജോസ് പടിഞ്ഞാറെക്കര ഏറ്റുവാങ്ങി.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവു കാട്ട് എന്നിവരും പങ്കെടുത്തു. അമൃത് പദ്ധതിയുടെ കീഴിൽ തയ്യാറാക്കുന്ന സിറ്റി വാട്ടർ ബാലൻസ് പ്ലാൻ, സിറ്റി വാട്ടർ ആക്ഷൻ പ്ലാൻ എന്നിവ പാലാ നഗര സഭയിലും നടപ്പാക്കുന്നതു സംബന്ധിച്ച് സ്റ്റേറ്റ് മിഷൻ മാനേജ്മെൻ്റ് അധികൃതരുമായി ചർച്ച നടത്തിയതായി ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.

Facebook Comments Box

By admin

Related Post