Thu. Mar 28th, 2024

ശബരിമല മണ്ഡല കാലത്തിന് മുമ്പ് റോഡുകളുടെ നവീകരണം പൂർത്തിയാക്കും ; മന്ത്രി മുഹമ്മദ് റിയാസ്

By admin Jul 4, 2021 #news
Keralanewz.com

ശബരിമല മണ്ഡലകാല തീർഥാടനം ആരംഭിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശിച്ചു. ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഓൺലൈനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഹൈക്കോടതി നിർദേശിച്ചിട്ടുള്ള റോഡുകളുടെ നവീകരണത്തിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് ഉടൻ തയാറാക്കി പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. റോഡ് നവീകരണ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് അതത് എംഎൽഎമാരുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങൾ ചേരണം. 243.82 കോടി രൂപ പ്രൊപ്പോസൽ വരുന്ന 189 ലീഡിങ്‌ റോഡുകളുടെ പദ്ധതി നിർദേശം എംഎൽഎമാർ സമർപ്പിച്ചിട്ടുണ്ട്. ഈ റോഡുകളുടെ നിർമാണം മുൻഗണനാ ക്രമം അനുസരിച്ച് ഘട്ടംഘട്ടമായി പൂർത്തിയാക്കും. സുഗമമായ തീർഥാടനത്തിന് ട്രാഫിക്ക് സുരക്ഷ വളരെ പ്രധാനമാണെന്നും അതിനുവേണ്ട നടപടികൾ ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.

ആരോഗ്യ മന്ത്രി വീണാ ജോർജ്,ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ അഡ്വ. മാത്യു ടി തോമസ്,അഡ്വ.കെ.യു ജനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായൺ, ഡോ. എന്‍. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പത്തനംതിട്ട കലക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്‌, പിഡബ്ല്യുഡി റോഡ് വിഭാഗം ചീഫ് എൻജിനിയർ അജിത് രാമചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Facebook Comments Box

By admin

Related Post