മുന്‍ മിസ് കേരള അടക്കം രണ്ടു യുവതികള്‍ വാഹനാപകടത്തില്‍ മരിച്ചു
കൊച്ചി : കൊച്ചിയില്‍ വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അടക്കം രണ്ടു പേര്‍ മരിച്ചു. 2019 ലെ മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍ എന്നിവരാണ് മരിച്ചത്.
കൊച്ചി വൈറ്റിലയ്ക്ക് സമീപം ദേശീയപാതയിലാണ് പുലര്‍ച്ചെ വാഹനാപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ് മോഡല്‍ കൂടിയായ ആന്‍സി കബീര്‍. അഞ്ജന തൃശൂര്‍ സ്വദേശിയാണ്
Facebook Comments Box