Sat. Apr 20th, 2024

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴുന്നു,’റൂള്‍ലെവല്‍ 138 അടിയിലേക്കെത്തിക്കാന്‍ തമിഴ്നാടിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യം ഉന്നതാതിധികാര സമിതിയെയും സുപ്രീം കോടതിയെയും അറിയിക്കും.”- മന്ത്രി റോഷി അഗസ്റ്റിന്‍

By admin Nov 1, 2021 #roshy augustine
Keralanewz.com

ഇടുക്കി: മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. ഇന്നലെ രാത്രി 138.55 അടിയാണ് ജലനിരപ്പ്. 138.95 അടി വരെ എത്തിയ ജലനിരപ്പ് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കുറയാന്‍ തുടങ്ങിയത്. എന്നാല്‍ തമിഴ്നാട് പറഞ്ഞിരുന്നത് പോലെ 138 അടിയെന്ന റൂള്‍ലെവല്‍ പാലിക്കാനായില്ല.

ഇന്ന് മുതല്‍ നവംബര്‍ 11 വരെ തമിഴ്നാടിന് സുപ്രീംകോടതി വിധി പ്രകാരം 139.5 അടി വരെ ജലനിരപ്പ് ഉയര്‍ത്താം. ഇതനുസരിച്ച്‌ സ്പില്‍വേ വഴി പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് മെല്ലെ കുറയ്ക്കുന്നുണ്ട്. നിലവില്‍ സെക്കന്‍ഡില്‍ 2599 ഘനയടി ജലമാണ് ഒഴുക്കി വിടുന്നത്. നേരത്തേയിത് 2974 ഘനയടിയായിരുന്നു. 2350 ഘനയടി വെള്ളം തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്കും കൊണ്ടു പോകുന്നുണ്ട്. നിലവില്‍ 13 ഷട്ടറുകളില്‍ ആറും ഉയര്‍ത്തിയിരിക്കുകയാണ്. വരുംദിവസങ്ങളില്‍ മൂന്ന് ഷട്ടറുകളെങ്കിലും അടച്ചേക്കും.

നിലവില്‍ പെരിയാറില്‍ മൂന്ന് അടിയോളം ജലനിരപ്പുയര്‍ന്നിട്ടുണ്ട്. കൃഷിയിടങ്ങളില്‍ വെള്ളം കയറിയതൊഴിച്ചാല്‍ മറ്റ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ മന്ത്രി റോഷി അഗസ്റ്റിനും കൃഷിമന്ത്രി പി. പ്രസാദും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സന്ദര്‍ശനം നടത്തി.

ഇടുക്കിയിലും

പുതിയ റൂള്‍ ലെവല്‍

ഇടുക്കി സംഭരണിയിലെ ജലനിരപ്പ് കാര്യമായ മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 2398.22- 398.30നും ഇടയിലാണ് ജലനിരപ്പ്. ഇന്നലെ മുതല്‍ അപ്പര്‍ റൂള്‍ ലെവല്‍ 2399.78 അടിയായി ഉയര്‍ന്നു. റെഡ് അലര്‍ട്ട് ലെവല്‍ 2398.78 അടിയാണ്.

Facebook Comments Box

By admin

Related Post