Kerala NewsPolitics

കുഴൽനാടൻ റോഷി അഗസ്റ്റിനെയല്ല, പി ചിദംബരത്തെയാണ് ക്ഷണിക്കേണ്ടത് ‘ യൂത്ത് ഫ്രണ്ട് (എം)

Keralanewz.com

ഇടുക്കി:_വി ഡി സതീശൻ നയിക്കുന്ന ജാഥയിൽ മാത്യു കുഴൽനാടൻ ആദ്യം ക്ഷണിക്കേണ്ടത് മലയോര കർഷകരെയും റബർ കർഷകരെയും കേന്ദ്രമന്ത്രി എന്ന നിലയിൽ നിത്യദുരിതത്തിലേക്ക് തള്ളിവിട്ട നയങ്ങളുടെ സൂത്രധാരൻ പി.ചിദംബരത്തെയാണെന്ന് കേരള യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ പ്രസിഡൻ്റ് ജോമോൻ പൊടിപാറ.കാർബൺ ക്രെഡിറ്റ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഈ ചിദംബരം സ്വീകരിച്ച നയങ്ങളാണ് കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാതിരിക്കാനുള്ള പ്രധാന കാരണം.ഇതുമൂലമുള്ള ദുരിതങ്ങളുടെ തുടർച്ചയാണ് ഇന്ന് വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന ജീവിത ദുരിതങ്ങളുടെ കാരണം.വൻകിട കോർപ്പറേറ്റ് ടയർ കമ്പനികൾക്ക് പരിമിതികൾ ഇല്ലാതെ ക്രിത്രിമ റബർ ഇറക്കുമതി ചെയ്യാൻഅനുവാദം നൽകിയതിന്റെ സൂത്രധാരനും അന്നത്തെ കേന്ദ്ര മന്ത്രി പി ചിദംബരമായിരുന്നു.അതുകൊണ്ട് മലയോര മേഖലയിൽ യുഡിഎഫിന് പ്രചാരണത്തിനിറക്കാൻ ഏറ്റവും അനുയോജ്യനായത് കോൺഗ്രസ് നേതാവ് പി ചിദംബരമാണെന്നും ജോമോൻ പൊടിപാറ ചൂണ്ടിക്കാട്ടി.

Facebook Comments Box