Kerala News

മിഠായി നൽകാമെന്ന് പറഞ്ഞ് എട്ട് വയസുകാരിയെ പീഡിപ്പിച്ചു; കൊല്ലത്ത് 60കാരൻ പിടിയിൽ

Keralanewz.com

കൊല്ലം: കടയ്ക്കലിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 60 കാരൻ അറസ്റ്റിൽ. കോട്ടുക്കൽ സ്വദേശി മണിരാജനാണ് അറസ്റ്റിലായത്. സംഭവം നടക്കുമ്പോൾ കുട്ടികയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. 

ഈ സമയത്ത് അവിടെ എത്തിയ മണിരാജൻ മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. സമീപത്ത് നിർമാണത്തിലിരുന്ന ഒരു കെട്ടിടത്തിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ നിലവിളി കേട്ട് 13 വയസുള്ള സഹോദരൻ സംഭവം നടന്ന സ്ഥലത്തേയ്ക്ക് ഓടിയെത്തുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. 

പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സഹോദരൻ ബഹളമുണ്ടാക്കി ആളെക്കൂട്ടിയെങ്കിലും അപ്പോഴേക്കും പ്രതി അവിടെ നിന്നു ഓടി രക്ഷപ്പെട്ടു. പിന്നീട് വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. ഇതോടെ പ്രതി മണിരാജനെ ഇയാളുടെ വീടിന് സമീപത്തു നിന്ന് അറസ്റ്റ് ചെയ്തു. മണിരാജനെതിരേ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കടയക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടി ഇപ്പോൾ

Facebook Comments Box