EDUCATIONKerala News

മാർ ആഗസ്തീ നോസ് കോളജിൽ ആർട്സ് ഫെസ്റ്റ് താളധ്വനി 2025

Keralanewz.com

രാമപുരം:
രാമപുരം മാർ ആഗസ്തീനോസ് കോളേജ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആർട്സ് ഫെസ്റ്റ് ‘താളധ്വനി’ 2025 പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് ഉദ്‌ഘാടനം ചെയ്തു

ഭരത നാട്ട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, തിരുവാതിര, പെയിന്റിങ്, ഫൈൻആർട്സ് , മോണോആക്ട് , മാപ്പിളപ്പാട്ട്, മലയാളം- ഇംഗ്ലീഷ് പ്രസംഗം, കവിത, പദ്യം ചൊല്ലൽ, ദഫ്മുട്ട് തുടങ്ങിയ 38 ഓളം ഇനങ്ങളിലായി 100 ൽ അധികം കലാകാരൻമാർ പങ്കെടുത്തു. മത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അനുമോദിച്ചു.
രണ്ടു ദിവസങ്ങളിലായി നടത്തിയ ഫെസ്റ്റിന് സ്റ്റാഫ് കോർഡിനേറ്റർ മാരായ .സുമേഷ് സി. എൻ. ഷീബ തോമസ് കോളേജ് സ്റ്റുഡൻറ് കൗൺസിൽ ചെയർമാൻ ഡോയൽ അഗസ്റ്റിൻ വൈസ് ചെയർപേഴ്സൺ ജൂണാ മരിയ ഷാജി, ആട്സ് ക്ലമ്പ് സെക്രട്ടറി ഷെറിൻ ബെന്നി, ജനറൽ സെക്രട്ടറി സെക്രട്ടറി അനുഗ്രഹ മറിയം ബിജു തുടങ്ങിയവർ നേതൃത്വം നൽകി.

Facebook Comments Box