Thu. Apr 18th, 2024

കേന്ദ്രം ഭരിക്കുന്നത് സാഡിസ്റ് ഭരണകൂടം; സ്‌റ്റീഫൻ ജോർജ്

By admin Jul 15, 2021 #news
Keralanewz.com

തിരുവനന്തപുരം: – കേന്ദ്രം ഭരിക്കുന്നത്  സാഡിസ്റ് ഭരണ കൂടമാണെന്നു കേരളാ കൊണ്ഗ്രെസ്സ് (എം ) സംസ്ഥാന ജനറൽ സെക്രെട്ടറി സ്റ്റീഫൻ ജോർജ് കുറ്റപ്പെടുത്തി .  ഫാദർ സ്റ്റാൻ സ്വാമി ആ  ഭരണകൂട ഭീകരരുടെ ഇരയാണെന്നും  സീറോ മലബാർ സഭയുടെ നിയന്ത്രണത്തിലുള്ള ഡൽഹിയിലെ ലിറ്റിൽ ഫ്‌ളവർ ചർച്ച് പൊളിച്ചു മാറ്റിയത് ലോകമാകമാനമുള്ള ക്രൈസ്തവ വിശ്വാസികളെ വേദനിപ്പിച്ചെന്ന് സ്റ്റീഫൻ ചൂണ്ടിക്കാട്ടി . ലക്ഷ ദീപിലെ കർഷകർക്ക് നേരെ ദീപ് ഭരണം ചുമത്തിയ തല തിരിഞ്ഞ നിയമങ്ങൾക്കെതിരെയും ,ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിലും ഡൽഹി ലിറ്റിൽ ഫ്ലവർ ദേവാലയം ഇടിച്ചു നിർത്തിയതിലും ഉള്ള  കേന്ദ്ര നിലപാടിനെതിരെയും പ്രതിക്ഷേധം രേഖപ്പെടുത്തി

കേരളാ കർഷക യൂണിയൻ (എം)  നേതാക്കൾ തിരുവനന്ത പുരം ഏജീസ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .കർഷക യൂണിയൻ (എം)സംസ്ഥാന പ്രസിഡന്റ് റജി കുന്നംകോട്ട്‌ അധ്യക്ഷനായിരുന്നു.  കർഷകയൂണിയൻ  (എം ) സംസ്ഥാന ജനറൽ സെക്രട്ടറി എ എച്ച് . ഹഫീസ്  കെ.പി. ജോസഫ്  , സി ആർ സുനു ,പീറ്റർകുലാസ്, സന്തോഷ് യോഹന്നാൻ ,നാലാഞ്ചിറ സുധീർ , എൻ , നിഷാദ് ,പി .ഉഷാകുമാരി , ജെയിംസ് കോശി  ബി ഡി മാസ്റ്റർ ,  സജിമോൻ വിഴിഞ്ഞം , പാലിയോട് സദാനന്ദൻ ,പൂവച്ചൽ ഷംനാദ് , മുഷിരിഫ്  ഹംസ , പ്രമോദ് നെടുമങ്ങാടൻ ,  ടി .എൽ . മുകേഷ് ,തമ്പാനൂർ മോഹനൻ , എസ്  എസ്  മനോജ് , അമൃതാനന്ദൻ ,പൂജപ്പുര ഉണ്ണി ഫോർഗിയ റോബർട്ട് , ശാന്തപ്പൻ , വിജോയ് വിൻസൻ  തുടങ്ങിയവർ പ്രസംഗിച്ചു 

തെങ്ങോലയും കൊതുമ്പും കൃഷി ഭൂമിയിൽ നിക്ഷേപിക്കുന്നതിനെതിരെ കേസ് എടുക്കുമെന്ന  ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ  ഉത്തരവിനെതിരെ തെങ്ങോലയും കൊതുമ്പും മടലും തേങ്ങാക്കുലയുമായാണ് നേതാക്കൾ സമരത്തിനെത്തിയത് . സമര ശേഷം പ്രവർത്തകർതന്നെ ഇവയെല്ലാം വാഹങ്ങളിൽ കയറ്റി തിരിച്ചു കൊണ്ടുപോയി

കോവിഡ് പ്രോട്ടോകോൾ പ്രകാരം ജനകൂട്ടം ഒഴിവാക്കി സൂചനാ സമരം മാത്രമാണ് സംഘടിപ്പിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് റജി കുന്നം കോട്ടും ജനറൽ സെക്രേട്ടറി എ എച്ച് ഹഫീസും പറഞ്ഞു .സമരത്തിൽ പങ്കെടുത്തവരെ സമരസ്ഥലത്തു വച്ച് തന്നെ അണു  നശീകരണം നടത്തിയതായും നേതാക്കൾ പറഞ്ഞു

Facebook Comments Box

By admin

Related Post