Kerala News

യുഎസില്‍ 2 മലയാളികള്‍ മുങ്ങിമരിച്ചു; അപകടം ബോട്ടുയാത്രയ്ക്കിടെ

Keralanewz.com

രാമമംഗലം (കൊച്ചി): യുഎസ് ഡാലസില്‍ റേഹബാര്‍ഡിലെ തടാകത്തില്‍ ബോട്ടില്‍ സഞ്ചരിക്കുന്നതിനിടെ 2 മലയാളികള്‍ മുങ്ങി മരിച്ചു. കടവ് ജംക്ഷനു സമീപം താനുവേലില്‍ ബിജു ഏബ്രഹാം (49), ഇദ്ദേഹത്തിന്റെ സുഹൃത്ത് തോമസ് ആന്റണി എന്നിവരാണ് മരിച്ചത്. തോമസ് ആന്റണി ഡാലസില്‍ സ്ഥിരതാമസമാക്കിയ എറണാകുളം സ്വദേശിയാണെന്നാണു നാട്ടില്‍ ലഭിച്ച വിവരം. ഇന്ത്യന്‍ സമയം തിങ്കള്‍ വൈകിട്ടായിരുന്നു അപകടം. ബിജു ഡാലസില്‍ വിനോദ സഞ്ചാര, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.


ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. യാത്രയ്ക്കിടെ തകരാറിലായ ബോട്ട് നന്നാക്കാന്‍ വെള്ളത്തിലിറങ്ങിയ ബിജു മുങ്ങിപ്പോവുകയായിരുന്നു. രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെയാണു തോമസ് ആന്റണി അപകടത്തില്‍പെട്ടത്.
ബിജുവിന്റെ ഏക സഹോദരി ബിന്ദുവും ഡാലസില്‍ സ്ഥിരതാമസമാണ്. മാതാപിതാക്കളായ ഏബ്രഹാമും വല്‍സമ്മയും ഇവര്‍ക്കൊപ്പമുണ്ട്. 2 വര്‍ഷം മുന്‍പാണ് ഇരുവരും രാമമംഗലത്തു നിന്നു യുഎസിലേക്കു പോയത്. അടുത്ത മാസം രാമമംഗലത്ത് എത്തുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യ: രാമമംഗലം പുല്യാട്ടുകുഴിയില്‍ സവിത ഡാലസില്‍ നഴ്‌സാണ്. മക്കള്‍: ഡിലന്‍, എയ്ഡന്‍, റയാന്‍.

Facebook Comments Box