Thu. Mar 28th, 2024

അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങള്‍ക്കു നികുതി ഇളവ്; തദ്ദേശസ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം

By admin Jul 16, 2021 #news
Keralanewz.com

തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങള്‍ക്കു വസ്തു നികുതി ഇളവ് നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്നു മന്ത്രി  എംവി ഗോവിന്ദന്‍. കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുന്‍സിപ്പല്‍ ആക്ടിലുമുള്ള വേക്കന്‍സി റെമിഷന്‍ വ്യവസ്ഥ പ്രകാരം, അടഞ്ഞുകിടന്ന കാലത്തെ നികുതി ഒഴിവാക്കാനുള്ള തീരുമാനം അതതു തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൈക്കൊള്ളാം.

ടൂറിസം മേഖല അടക്കമുള്ള വിവിധ രംഗങ്ങളില്‍ ഈ വ്യവസ്ഥകള്‍ പ്രകാരം തീരുമാനമെടുത്തു സംരംഭകരെ സഹായിക്കുന്നതിനു തയാറാവണം. നിയമത്തില്‍ വ്യവസ്ഥ ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരില്‍ നിന്നോ ഏതെങ്കിലും വകുപ്പില്‍ നിന്നോ പ്രത്യേക നിര്‍ദേശം ആവശ്യമില്ലെന്ന് മനസിലാക്കി സമയബന്ധിതമായി നടപടി കൈക്കൊള്ളാന്‍ മുന്നോട്ടുവരണം. തങ്ങള്‍ക്കു ലഭിച്ച അധികാരങ്ങളെക്കുറിച്ച് മനസിലാക്കി അവ പ്രയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
 

Facebook Comments Box

By admin

Related Post