Wed. Apr 24th, 2024

തദ്ദേശ ഉപ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ 10ന്

By admin Aug 12, 2021 #news
Keralanewz.com

      സംസ്ഥാനത്തെ 9 ജില്ലകളിലെ പതിനഞ്ച് തദ്ദേശ വാര്‍ഡുകളിലേക്കുള്ള  ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.  11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് നഗരസഭാ വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.      പത്തനംതിട്ട, ആലപ്പു‍ഴ, കോട്ടയം ജില്ലയിലെ എലിക്കുളത്തും, എറണാകുളം, മലപ്പുറം, കോ‍ഴിക്കോട്, കണ്ണൂര്‍, ജില്ലകളിലെ 11 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയും, മലപ്പുറത്തെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലേയും, തിരുവനന്തപുരം, എറണാകുളം, വയനാട്, ജില്ലകളിലെ 3 മുനിസിപ്പല്‍ വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് ഇന്നലെ നടന്നത്.
       വോട്ടെണ്ണല്‍ രാവിലെ പത്തിന് ആരംഭിക്കും. ഒരു മണിക്കൂറിനുള്ളിൽ എല്ലാ ഫലങ്ങളും ലഭ്യമാകുമെന്നാണ് പ്രതീക്ഷ

Facebook Comments Box

By admin

Related Post