Fri. Apr 26th, 2024

കുതിരാന്‍ തുരങ്കത്തില്‍ നാളെ സുരക്ഷാ ട്രയല്‍ റണ്‍; വിജയിച്ചാല്‍ ചൊവ്വാഴ്ച ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്

By admin Jul 16, 2021 #news
Keralanewz.com

തൃശ്ശൂര്‍: ഓഗസ്റ്റ് ഒന്നിന് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി കുതിരാന്‍ തുരങ്കത്തില്‍ നാളെ സുരക്ഷാ ക്രമീകരണങ്ങളുടെ ട്രയല്‍ റണ്‍ നടത്തും.  ഉച്ചയ്ക്ക് ശേഷം അഗ്‌നിരക്ഷാ സേനയാണ് ട്രയല്‍ റണ്‍ നടത്തുക. ട്രയല്‍ റണ്‍ വിജയിച്ചാല്‍ ചൊവ്വാഴ്ച ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. 

ട്രയല്‍ റണ്ണിന് മുന്നോടിയായി അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഓഗസ്റ്റ് ഒന്നിന്ന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചത്. ഇതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ കരാര്‍ കമ്പനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ നിര്‍ദ്ദേശം നല്‍കി. ഓരോ ദിവസത്തെ തുരങ്ക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും എക്‌സിക്യൂട്ടിവ് എഞ്ചിനീയറും വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post